സര്‍വകലാശാലകളെ ആര്‍എസ്‌എസ് ശാലകളാക്കുവാൻ അനുവദിക്കില്ല: എസ്‌എഫ്‌ഐ

  • 25/07/2025

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയെ കാവിവത്കരിക്കുവാനുള്ള ആർഎസ്‌എസ് അജണ്ട കേരള ഗവർണറും വൈസ് ചാൻസിലർമാരും സംഘടിതമായി തുടർന്നും നടപ്പിലാക്കികൊണ്ടിരിക്കുകയാണെന്ന് എസ്‌എഫ്‌ഐ. ആർഎസ എസ് വിദ്യാഭ്യാസ പരിപാടിയായ ജ്ഞാനസഭയില്‍ കേരളത്തിലെ വിസിമാർ പങ്കെടുക്കുന്നത് മതനിരപേക്ഷ പൊതുസമൂഹത്തിന് അംഗീകരിക്കുവാനാകുന്നതല്ല. ആർഎസ്‌എസ് നിയന്ത്രണത്തിലുള്ള വിദ്യാഭ്യാസ സംഘടനയായ ശിക്ഷ സംസ്കൃതി ഉദ്ധാൻ സംഘടിപ്പിക്കുന്ന ജ്ഞാനസഭയിലാണ് കേരളത്തിലെ 5 സർവകലാശാല വൈസ് ചാൻസിലർമാർ പങ്കെടുക്കുന്നത്.

ആർഎസ്‌എസ് സർ സംഘചാലക് മോഹൻ ഭഗവത് അടക്കം പങ്കെടുക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന വിദ്യാഭ്യാസ പരിപാടിയില്‍ വൈസ് ചാന്സിലർമാർ പങ്കെടുക്കുന്നത് കേരളത്തിന്റെ ഉന്നതമായ സർവകലാശാലകളെ സംഘപരിവാർവല്‍ക്കരിക്കുവാനും ആർഎസ്‌എസ് നിയന്ത്രണത്തില്‍ കൊണ്ടുവരുവാനും ലക്ഷ്യം വെച്ചുകൊണ്ടാണ്. സർവകലാശാലകള്‍ നിലകൊള്ളുന്നത് മാനവികതക്കും സഹിഷ്ണുതക്കും ഉന്നതമായ ആശയങ്ങളുടെ സാഹസികതക്കും വേണ്ടിയാണ് എന്ന നെഹ്‌റുവിയൻ കാഴ്ചപ്പാടിനെ അട്ടിമറിച്ചുകൊണ്ടാണ് ആർഎസ്‌എസ് പാദസേവകരായ ഗവർണറും വൈസ് ചാൻസിലർമാരും അഴിഞ്ഞാടിക്കൊണ്ടിരിക്കുന്നത്. സർവകലാശാലകളുടെ മതനിരപേക്ഷ ജനാധിപത്യ അടിത്തറക്ക് വിരുദ്ധമാണത്.

സർവകലാശാല ചട്ടങ്ങളെ മറികടന്നുകൊണ്ട് സംസ്‌കൃത സർവകലാശാല സിൻഡിക്കേറ്റിലേക്കും വെറ്ററിനറി സർവകലാശാല മാനേജ്മെന്റ് കൗണ്‍സിലേക്കും ആർഎസ്‌എസ് അനുകൂലികളെ തിരുകികയറ്റാൻ ശ്രമിച്ച കേരള ഗവർണറുടെ നീക്കവും ഇതേ ലക്ഷ്യം മുന്നില്‍കണ്ടുകൊണ്ടുള്ളതാണ്.

Related News