പുതിയ ഗതാഗത നിയമം: അപകട ആംബുലൻസ് റിപ്പോർട്ടുകളിൽ 357 എണ്ണത്തിന്‍റെ കുറവ്

  • 26/07/2025


കുവൈത്ത് സിറ്റി: പുതിയ ഗതാഗത നിയമം നടപ്പിലാക്കിയ ശേഷം രണ്ട് മാസത്തിനുള്ളിൽ ഗതാഗത അപകടങ്ങളുമായി ബന്ധപ്പെട്ട ആംബുലൻസ് റിപ്പോർട്ടുകളിൽ 357 എണ്ണത്തിന്‍റെ കുറവുണ്ടായതായി ആരോഗ്യ മന്ത്രാലയം. നിയമനിർമ്മാണ അന്തരീക്ഷവും ഫീൽഡ് തലത്തിലുള്ള ശ്രമങ്ങളും ഒരുമിച്ചപ്പോൾ ഈ മികച്ച ഫലം ലഭിച്ചതിന് ദൈവത്തിന് നന്ദി പറയുന്നുവെന്നും ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. അബ്ദുള്ള അൽ സനദ് വെള്ളിയാഴ്ച അറിയിച്ചു. വരും ദിവസങ്ങളിൽ ഇതിലും മികച്ച ഫലങ്ങൾ പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related News