ഓട്ടോറിക്ഷ റോഡിലെ കുഴിയില്‍ വീണു; തെറിച്ചുവീണ ആറ് വയസുകാരിക്ക് ദാരുണാന്ത്യം

  • 25/07/2025

വീണ്ടും ജീവനെടുത്ത് റോഡിലെ കുഴി. മലപ്പുറം തിരൂരില്‍ റോഡിലെ കുഴിയില്‍ വീണ് ഓട്ടോറിക്ഷയില്‍ സഞ്ചരിച്ചിരുന്ന ആറ് വയസുകാരി തെറിച്ചുവീണു മരിച്ചു. തിരൂര്‍ പുറമണ്ണൂര്‍ സ്വദേശികളായ ബല്‍ക്കീസ് - ഫൈസല്‍ ദമ്ബതികളുടെ മകള്‍ ഫൈസയാണ് മരിച്ചത്. പുറമണ്ണൂര്‍ സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയാണ് ഫൈസ.

ഇന്നലെ രാത്രിയിലാണ് അപകടം ഉണ്ടായത്. കുടുംബം സഞ്ചരിച്ച ഓട്ടോറിക്ഷ കുഴിയില്‍ വീണതിനെ തുടര്‍ന്ന് സൈഡിലിരുന്ന ആറ് വയസ്സുകാരി തെറിച്ചുവീഴുകയായിരുന്നു. വീഴ്ചയില്‍ ഗുരുതരമായി പരിക്കേറ്റ കുട്ടിയെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ വിദഗ്ധ ചികിത്സയ്ക്കായി കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് കുഞ്ഞ് മരിച്ചത്.

Related News