ഈ വര്‍ഷം കുവൈത്തിൽ വിദ്യാഭ്യാസ ചിലവ് കൂടും, പുസ്തക വില വർദ്ധനവ് ശുപാർശ ചെയ്ത് വിദ്യാഭ്യാസ മന്ത്രാലയം

  • 27/07/2025



കുവൈത്ത് സിറ്റി: വിദ്യാഭ്യാസ മന്ത്രാലയം വിവിധ വകുപ്പുകൾ നൽകുന്ന സേവനങ്ങളുടെ നിരക്ക് വർദ്ധിപ്പിക്കുന്നതിനുള്ള ശുപാർശകൾ ക്യാബിനറ്റിന് സമർപ്പിച്ചു. ഓരോ സേവനത്തിന്റെയും സാമ്പത്തിക ചെലവ്, നിലവിലെ വില, നിർദ്ദേശിച്ചിട്ടുള്ള വർദ്ധനവിന്റെ ശതമാനം എന്നിവ ഉൾപ്പെടുത്തിയാണ് ഈ റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. വിദ്യാഭ്യാസ ഗവേഷണ, കരിക്കുലം വിഭാഗം നൽകുന്ന സേവനങ്ങൾ പ്രത്യേകം എടുത്തു കാണിക്കുന്നുണ്ട്. 

പാഠ്യപദ്ധതി മാനേജ്‌മെന്റ് വിഭാഗം പൊതുവിദ്യാഭ്യാസം, സ്വകാര്യ അറബ് സ്കൂളുകൾ, വിദേശ സ്കൂളുകൾ (ഇസ്ലാമിക വിദ്യാഭ്യാസം, വിശുദ്ധ ഖുർആൻ, അറബി ഭാഷ, സാമൂഹിക ശാസ്ത്രം) എന്നിവയിലെ എല്ലാ തലങ്ങളിലേക്കുമുള്ള പാഠപുസ്തകങ്ങൾ നൽകുന്നു. റിപ്പോർട്ടിൽ നിലവിലെ പേപ്പർ പാഠപുസ്തകങ്ങളുടെ വാങ്ങൽ വിലയും നിർദ്ദേശിച്ച വർദ്ധനവും വിശദീകരിക്കുന്നുണ്ട്. കിന്റർഗാർട്ടൻ പാഠപുസ്തകങ്ങൾ ഒഴികെ എല്ലാ പുസ്തകങ്ങളും അറബ് സ്കൂളുകൾ വാങ്ങേണ്ടതുണ്ടെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. പുസ്തകങ്ങളുടെ മൂല്യം അച്ചടി ചെലവ് അടിസ്ഥാനമാക്കി വാർഷികമായി കണക്കാക്കുന്നു. ഈ സ്കൂളുകൾക്കുള്ള നിലവിലെ പുസ്തക വിലയുടെ 25 ശതമാനം വർദ്ധനവാണ് നിർദ്ദേശിച്ചിരിക്കുന്നത്.

Related News