കുവൈത്തിൽ ഡോക്ടർമാർക്ക് നേരെ കത്തിയുമായി ആക്രമണം; മെഡിക്കൽ അവധിക്ക് വിസമ്മതിച്ചതെന്ന ആരോപണം

  • 27/07/2025



കുവൈത്ത് സിറ്റി: സബാഹ് അൽ സലേം നോർത്ത് സെന്ററിൽ ജോലി ചെയ്യുന്ന രണ്ട് ഡോക്ടർമാർക്ക് നേരെ കത്തിയുമായി അജ്ഞാതൻ നടത്തിയ ആക്രമത്തിൽ ഒരാൾക്ക് കൈ ഒടിയുകയും ഇരുവർക്കും ഗുരുതര പരിക്കുകൾ സംഭവിക്കുകയും ചെയ്തു. കേസിൽ പബ്ലിക് പ്രോസിക്യൂഷൻ അന്വേഷണം ആരംഭിച്ചു.

ഡോക്ടർമാർ ജോലി കഴിഞ്ഞ് ക്ലിനിക്കിൽ നിന്നിറങ്ങിയപ്പോൾ അവർക്ക് പിന്നിൽ പിന്തുടർന്നെത്തിയ അക്രമി ക്ലിനിക്കിന്റെ പാർക്കിംഗ് ഏരിയയിലാണ് ആക്രമണം നടത്തിയത്. കേസിന്റെ പ്രാഥമിക വിവരങ്ങൾ അനുസരിച്ച്, ഔദ്യോഗിക ജോലി സമയം കഴിഞ്ഞ ശേഷം മെഡിക്കൽ ലീവ് നൽകിയില്ല എന്നത് ആക്രമണത്തിന് കാരണം ആയെന്നാണ് സംശയം.

ആക്രമണ ശേഷം പ്രതി സ്ഥലം വിട്ട സംഭവവുമായി ബന്ധപ്പെട്ട് കുവൈത്ത് മെഡിക്കൽ അസോസിയേഷൻ വക്കീലായ ഇലാഫ് അൽ-സലേഹ് ഔദ്യോഗിക പരാതി നൽകിയിട്ടുണ്ട്. കേസ് സബാഹ് അൽ സലേം പോലീസ് സ്റ്റേഷനിൽ നിന്ന് പ്രോസിക്യൂഷനിലേക്ക് കൈമാറുകയും, ഇരവരുടെ മൊഴിയും അൽ-സലേഹിന്റെ മൊഴിയും രേഖപ്പെടുത്തുകയും ചെയ്തു.

ഇതോടെ, അൽ-റാസി ഓർത്തോപീഡിക് ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയുന്ന മറ്റൊരു ഡോക്ടറുടെ മൊഴി ലഭിച്ച ശേഷം കേസിൽ കൂടുതൽ നടപടി സ്വീകരിക്കാൻ സാധ്യതയുണ്ട്.

Related News