'ഈഴവന്റെ ബുദ്ധിയെ ചോദ്യം ചെയ്യുന്നു'; വി.ഡി.സതീശനെ ഈഴവ വിരോധിയെന്ന് വീണ്ടും ആക്ഷേപിച്ച്‌ വെള്ളാപ്പള്ളി

  • 27/07/2025

പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെ ഈഴവ വിരോധിയെന്ന് വീണ്ടും ആക്ഷേപിച്ച്‌ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശന്‍. സതീശന്‍ ഈഴവന്റെ ബുദ്ധിയെ ചോദ്യം ചെയ്യുന്നു. ശ്രീനാരായണ ധര്‍മം എന്താണെന്ന് അറിയുന്ന സതീശന് ശിഷ്യപ്പെടണമെന്നും പരിഹാസം. പറവൂരിലെ പരിപാടിക്കിടെയാണ് വെള്ളാപ്പള്ളിയുടെ പരാമര്‍ശം.

' അഹങ്കാരത്തിന്റെ ആള്‍രൂപമായി. മുഖ്യമന്ത്രിയായെന്നൊരു തോന്നലാണ്. ആരോടും എന്തും പറയാമെന്ന രീതി. തറപറ പറഞ്ഞ് നേതാവാകുന്നു. നേരത്തെ പലരും പ്രതിപക്ഷനേതാവായിട്ടുണ്ട്. ഇതുപോലൊരാളെ താന്‍ കണ്ടിട്ടില്ല. മതേതരവാദിയാണെങ്കില്‍ ഈഴവന് എന്ത് നല്‍കിയെന്ന് വി.ഡി സതീശന്‍ പറയണം,'' വെള്ളാപ്പള്ളി പറഞ്ഞു.

നേരത്തെയും വി.ഡി സതീശനെ ഈഴ വിരോധിയെന്ന് വെള്ളാപ്പള്ളി ആക്ഷേപിച്ചിരുന്നു. ഈഴവനായ കെ.സുധാകരനെ പ്രതിപക്ഷ നേതാവ് ഒതുക്കിയെന്നാണ് വെള്ളാപ്പള്ളി പറഞ്ഞത്. മുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടിയാണ് വി.ഡി സതീശന്‍ നടക്കുന്നതെന്നും തുടങ്ങി കടുത്ത ഭാഷയിലായിരുന്നു ആക്ഷേപം.

Related News