ലൈസൻസില്ലാതെ വാഹനമോടിച്ച 184 കുട്ടികൾ പിടിയിൽ

  • 13/07/2025



കുവൈത്ത് സിറ്റി: ലൈസൻസില്ലാതെ വാഹനമോടിക്കുന്ന കുട്ടികളെ കണ്ടെത്താനുള്ള ട്രാഫിക് വിഭാഗത്തിന്‍റെ നടപടികൾ ഊര്‍ജിതം. ജൂൺ, ജൂലൈ ആദ്യവാരങ്ങളിൽ മാത്രം 184 കുട്ടികളെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ തുടർനടപടികൾക്കായി ജുവനൈൽ പ്രോസിക്യൂഷന് കൈമാറി. ജൂൺ ആദ്യവാരം മാത്രം 64 കുട്ടികളെയാണ് ഇത്തരത്തിൽ പിടികൂടിയതെന്ന് ഗതാഗത വകുപ്പിന്‍റെ കണക്കുകൾ വ്യക്തമാക്കുന്നു. ലൈസൻസില്ലാതെ വാഹനമോടിക്കുന്ന കുട്ടികളെ പിടികൂടാനും അവരുടെ രക്ഷിതാക്കൾക്കെതിരെ നിയമനടപടി സ്വീകരിക്കാനും ട്രാഫിക് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ടെന്ന് സുരക്ഷാ ഉദ്യോഗസ്ഥൻ അറിയിച്ചു. വേനലവധി കാലത്ത്, പ്രത്യേകിച്ച് രാത്രി സമയങ്ങളിൽ കുട്ടികൾ വാഹനമോടിക്കുന്നത് വർദ്ധിച്ച സാഹചര്യത്തിൽ ഇവർക്കെതിരെയുള്ള സുരക്ഷാ പരിശോധനകൾ ഊർജിതമാക്കിയിട്ടുണ്ട്. നിയമപരമായ ഉത്തരവാദിത്തം ഒഴിവാക്കാൻ മാതാപിതാക്കൾ തങ്ങളുടെ കുട്ടികളെ ശ്രദ്ധയോടെ നിരീക്ഷിക്കണമെന്നും ഒരു കാരണവശാലും അവർക്ക് വാഹനങ്ങൾ നൽകരുതെന്നും അധികൃതർ അഭ്യർത്ഥിച്ചു.

Related News