കാലാവസ്ഥാ വ്യതിയാനത്തിനെതിരെ "ആരോഗ്യം ശക്തിപ്പെടുത്തുക" ബോധവൽക്കരണ ക്യാമ്പയിന് തുടക്കമായി

  • 12/07/2025



കുവൈത്ത് സിറ്റി: കാലാവസ്ഥാ വ്യതിയാനത്തിന്‍റെ ആരോഗ്യപരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കുന്നതിനായി ആരോഗ്യ മന്ത്രാലയം ക്യാമ്പയിൻ ആരംഭിച്ചു. "കാലാവസ്ഥാ വ്യതിയാനം, നിങ്ങളുടെ ആരോഗ്യം ശക്തിപ്പെടുത്തുക" എന്ന പേരിലാണ് പുതിയ പ്രചാരണ പരിപാടിക്ക് തുടക്കമിട്ടത്. ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ അവാദി മുൻകൈയെടുത്ത് ആരോഗ്യ പ്രൊമോഷൻ വകുപ്പാണ് ഈ പ്രചാരണ പരിപാടിക്ക് നേതൃത്വം നൽകുന്നത്.

വേനൽക്കാലം മുഴുവൻ നീണ്ടുനിൽക്കുന്ന ഈ ക്യാമ്പയിൻ, കാലാവസ്ഥാ വ്യതിയാനം ആരോഗ്യത്തെ എങ്ങനെ ബാധിക്കുന്നു എന്ന് വിശദീകരിക്കുകയും പരിസ്ഥിതിയുടെയും പൊതുജനാരോഗ്യത്തിന്‍റെയും പ്രാധാന്യം വ്യക്തമാക്കുകയും ചെയ്യുന്നു. കാലാവസ്ഥാ വ്യതിയാനത്തിന്‍റെ ആരോഗ്യപരമായ ഫലങ്ങളെക്കുറിച്ച് അവബോധം വളർത്തുന്നതിനും അതിന്‍റെ ആരോഗ്യപരമായ അപകടസാധ്യതകൾ കുറയ്ക്കുന്നതിനും അതിനനുസരിച്ച് നയങ്ങൾ വികസിപ്പിക്കുന്നതിനും മന്ത്രാലയം ഒരു ദേശീയ സമിതി രൂപീകരിച്ചിട്ടുണ്ടെന്ന് പൊതുജനാരോഗ്യ വിഭാഗം അസിസ്റ്റന്‍റ് അണ്ടർ സെക്രട്ടറി ഡോ. മുൻതർ അൽ ഹസാവി കൂട്ടിച്ചേർത്തു. പരിസ്ഥിതി പബ്ലിക് അതോറിറ്റിയുമായി സഹകരിച്ച് ദേശീയ ആരോഗ്യ അഡാപ്റ്റേഷൻ പ്ലാനിലും മന്ത്രാലയം വലിയ സംഭാവന നൽകുന്നുണ്ട്.

Related News