കെജി ശിവാനന്ദൻ സിപിഐ തൃശൂര്‍ ജില്ലാ സെക്രട്ടറി; കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കി, നാട്ടിക എംഎല്‍എ സിസി മുകുന്ദൻ ഇറങ്ങിപ്പോയി

  • 13/07/2025

സിപിഐ തൃശൂർ ജില്ലാ സമ്മേളനത്തിന് ഇരിങ്ങാലക്കുടയില്‍ സമാപിച്ചു. 57 അംഗ ജില്ലാ കൗണ്‍സിലിനെയും 50 അംഗ സിപിഐ സംസ്ഥാന സമ്മേളന പ്രതിനിധികളെയും സമ്മേളനം തെരഞ്ഞെടുത്തു. ജില്ലാ സമ്മേളനം അംഗീകരിച്ച ജില്ലാ കൗണ്‍സില്‍ അംഗങ്ങള്‍ യോഗം ചേർന്ന് പുതിയ ജില്ലാ സെക്രട്ടറിയായി കെ ജി ശിവാനന്ദനെ തെരഞ്ഞെടുത്തു. നിലവില്‍ എഐടിയുസി ജില്ല സെക്രട്ടറിയാണ് ശിവാനന്ദൻ.

നാട്ടിക എംഎല്‍എ സിസി മുകുന്ദനെ ജില്ലാ കൗണ്‍സിലില്‍ നിന്ന് നേതൃത്വം ഒഴിവാക്കി. ജില്ലാ സമ്മേളനത്തില്‍ മുകുന്ദനെതിരെ രൂക്ഷ വിമർശനം ഉയർന്നു. നാട്ടിക മണ്ഡലത്തിലെ നവകേരള സദസ് നടന്ന തൃപ്രയാറില്‍ കൊടുങ്ങല്ലൂർ ഡിവൈഎസ്പിക്കെതിരെ എംഎല്‍എ നടത്തിയ രൂക്ഷ വിമർശനം പാർട്ടി അന്ന് പരസ്യമായി തള്ളിയിരുന്നു.

Related News