ഇനി കാലാവസ്ഥ അറിയാനും സഹേൽ ആപ്പ്

  • 13/07/2025


കുവൈത്ത് സിറ്റി: കുവൈത്തിലെ സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ജനറൽ (DGCA) സർക്കാർ ആപ്ലിക്കേഷനായ സഹേൽ വഴി പുതിയ കാലാവസ്ഥാ സേവനം ഔദ്യോഗികമായി ആരംഭിച്ചു. പൗരന്മാർക്കും താമസക്കാർക്കും കൃത്യവും തത്സമയവുമായ കാലാവസ്ഥാ വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഡിജിസിഎയുടെ ശ്രമങ്ങളുടെ ഭാഗമാണിത്. പുതിയ സേവനം ദൈനംദിന കാലാവസ്ഥാ വിവരങ്ങൾ, പ്രവചനങ്ങൾ, സമുദ്ര കാലാവസ്ഥാ പ്രവചനങ്ങൾ, കാലാവസ്ഥാ മുന്നറിയിപ്പുകൾ, നമസ്കാര സമയങ്ങൾ എന്നിവയെല്ലാം എളുപ്പത്തിൽ ഉപയോഗിക്കാവുന്ന ഡിജിറ്റൽ ഇന്റർഫേസിലൂടെ നൽകുമെന്ന് അധികൃതര്‍ അറിയിച്ചു. ഈ നീക്കം സർക്കാരിന്‍റെ ഡിജിറ്റൽ പരിവർത്തനത്തെ പിന്തുണയ്ക്കുന്നുവെന്നും കാലാവസ്ഥാ വ്യതിയാന സമയങ്ങളിൽ, പ്രത്യേകിച്ച് വ്യക്തികളുടെ കാലാവസ്ഥാ സാഹചര്യങ്ങളെ നേരിടാനുള്ള സന്നദ്ധത വർദ്ധിപ്പിക്കാൻ ലക്ഷ്യമിടുന്നുവെന്നും ഡിജിസിഎ വ്യക്തമാക്കി.

Related News