യുകെയിൽ വ്യാജ ഫ്ലാറ്റുകൾ വാഗ്ദാനം ചെയ്ത് തട്ടിപ്പ്

  • 01/07/2025



കുവൈത്ത് സിറ്റി: യുകെയിൽ വിദ്യാർത്ഥികൾക്കായി വ്യാജ അപ്പാർട്ട്മെന്‍റുകൾ വാഗ്ദാനം ചെയ്ത് നിരവധി പൗരന്മാരെ കബളിപ്പിച്ച കുവൈത്തി വനിതാ വ്യവസായിക്ക് നാല് വർഷം കഠിനതടവും 1,152,000 കുവൈത്തി ദിനാർ പിഴയും വിധിച്ച് കാസേഷൻ കേടതി. ബ്രിട്ടീഷ് സർവകലാശാലകൾക്ക് സമീപം തനിക്ക് ഫ്ലാറ്റുകളുണ്ടെന്ന് വിശ്വസിപ്പിച്ച് കുവൈത്തി വിദ്യാർത്ഥികളുടെ രക്ഷിതാക്കളിൽ നിന്ന് ഇവർ വലിയ തുകകൾ തട്ടിയെടുത്തു. എന്നാൽ, ഇവർ വാഗ്ദാനം ചെയ്ത അപ്പാർട്ട്മെന്‍റുകൾ നിലവിലില്ലായിരുന്നുവെന്ന് അന്വേഷണത്തിൽ തെളിഞ്ഞു.

ഈ തട്ടിപ്പിൽ ഇവരുടെ പങ്കാളി ഒരു ഈജിപ്ഷ്യൻ പൗരനായിരുന്നു. തട്ടിപ്പ് പുറത്തായതോടെ ഇയാൾ രാജ്യം വിട്ടു. തട്ടിപ്പ് വെളിച്ചത്തുവന്നിട്ടും ഇവർ തന്‍റെ അത് തുടർന്നുവരികയായിരുന്നു. ഒടുവിൽ തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി അറസ്റ്റിലാവുകയായിരുന്നു.

Related News