കുവൈത്ത് പ്രവാസികളുടെ ശമ്പളത്തിൽ വർധന

  • 04/06/2025


കുവൈത്ത് സിറ്റി: കുവൈത്തിലെ പുരുഷന്മാരുടെ ശരാശരി ശമ്പളം 2023-ലെ 1,882 കെഡിയിൽ നിന്ന് 2024-ൽ 1,892 കെഡിയായി വർദ്ധിച്ചു. 0.5 ശതമാനം വർധനയാണ് ഉണ്ടായത്. അതേസമയം സ്ത്രീകളുടേത് 1,323 കെഡിയിൽ നിന്ന് 1,334 കെഡിയായി 0.8 ശതമാനം വർദ്ധിച്ചു. പൊതുമേഖലയിൽ, കുവൈത്തി പുരുഷന്മാരുടെ ശരാശരി ശമ്പളം 1,951 കെഡിയിൽ നിന്ന് 1,953 കെഡിയായി 0.1 ശതമാനം വർദ്ധിച്ചു. അതേസമയം സ്ത്രീകളുടേത് 1,366 കെഡിയിൽ നിന്ന് 1,375 കെഡിയായി 0.65 ശതമാനം വർദ്ധിച്ചു.സ്വകാര്യ മേഖലയിൽ, പുരുഷന്മാരുടെ ശരാശരി ശമ്പളം 1,600 കെഡിയിൽ നിന്ന് 1,643 കെഡിയായി 2.68 ശതമാനം വർദ്ധിച്ചു. അതേസമയം സ്ത്രീകളുടേത് 1,042 കെഡിയിൽ നിന്ന് 1,066 കെഡിയായി 2.3 ശതമാനം വർദ്ധിച്ചു.

പ്രവാസികളുടെ ശരാശരി പ്രതിമാസ ശമ്പളം 2024-ൽ 0.9 ശതമാനം വർദ്ധിച്ച് 340 കെഡിയായി. 2023-ൽ ഇത് 337 കെഡിയായിരുന്നു. സർക്കാർ മേഖലയിൽ ഇത് 752 കെഡിയിൽ നിന്ന് 762 കെഡിയായി 1.33 ശതമാനം വർദ്ധിച്ചു. സ്വകാര്യമേഖലയിൽ ഇത് 317 കെഡിയിൽ നിന്ന് 320 കെഡിയായി 0.94 ശതമാനം വർദ്ധിച്ചു. പ്രവാസി പുരുഷന്മാരുടെ ശരാശരി ശമ്പളം 318 കെഡിയിൽ നിന്ന് 320 കെഡിയായി 0.63 ശതമാനം വർദ്ധിച്ച. അതേസമയം സ്ത്രീകളുടേത് 475 കെഡിയിൽ നിന്ന് 479 കെഡിയായി 0.8 ശതമനം വർദ്ധിച്ചു. പൊതുമേഖലയിൽ, പുരുഷന്മാരുടെ ശരാശരി ശമ്പളം 794 കെഡിയിൽ നിന്ന് 805 കെഡിയായി 1.38 ശതമാനം ഉയർന്നു. അതേസമയം സ്ത്രീകളുടേത് 711 കെഡിയിൽ നിന്ന് 721 കെഡിയായി 1.4 ശതമാനത്തിലേക്ക് കൂടി

Related News