കുട്ടികളിൽ പ്രതിവർഷം120 കാൻസര്‍ കേസുകൾ

  • 08/04/2025


കുവൈത്ത് സിറ്റി: ചികിത്സയ്ക്കായി വിദേശത്തേക്ക് അയക്കുന്ന കേസുകളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായതായി കുവൈത്ത് ആരോഗ്യ മന്ത്രി. കുവൈത്തിലെ നാഷണൽ ബാങ്ക് ഓഫ് കുവൈത്ത് സ്പെഷ്യലൈസ്ഡ് ചിൽഡ്രൻസ് ഹോസ്പിറ്റലിലെ പീഡിയാട്രിക് ഹെമറ്റോളജി ആൻഡ് ഓങ്കോളജി വിഭാഗം ഇന്നലെ സംഘടിപ്പിച്ച രണ്ടാം ശിശു ഹെമറ്റോളജി ആൻഡ് ഓങ്കോളജി കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ അവാദി.

ആധുനിക ചികിത്സാരീതികൾ അവതരിപ്പിക്കുകയും അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ട ഏറ്റവും പുതിയ ചികിത്സാ പ്രോട്ടോക്കോളുകളിൽ ദേശീയ മെഡിക്കൽ ജീവനക്കാർക്ക് പരിശീലനം നൽകുകയും ചെയ്തതിന്‍റെ ഫലമായാണ് ചികിത്സയ്ക്കായി വിദേശത്തേക്ക് അയക്കുന്ന കേസുകളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായതായത്. മുഴകൾ ചികിത്സിക്കുന്നതിലും രോഗമുക്തിക്കും സൗഖ്യത്തിനുമുള്ള സാധ്യത വർദ്ധിപ്പിക്കുന്നതിലും ഒരു ഗുണപരമായ മുന്നേറ്റം പ്രതിനിധീകരിക്കുന്ന ആൻ്റിബോഡികളും ജീൻ എഡിറ്റ് ചെയ്ത ടി-സെൽ തെറാപ്പി (CART സെല്ലുകൾ) ഉപയോഗിച്ചുള്ള ടാർഗെറ്റഡ് ഇമ്മ്യൂണോതെറാപ്പികളെ കോൺഫറൻസിന്‍റെ പ്രത്യേകതയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, കുട്ടിക്കാലത്തെ കാൻസര്‍ ബാധിക്കുന്ന 120 കേസുകൾ പ്രതിവർഷം രേഖപ്പെടുത്തുന്നുവെന്നും മന്ത്രി പറഞ്ഞു.

Related News