കബ്ദിൽ വൻ തീപിടിത്തം; ആളപായമില്ല

  • 25/08/2025


കുവൈത്ത് സിറ്റി: കബ്ദിലെ ഒരു കാലിത്തൊഴുത്തിൽ ഇന്ന് രാവിലെ ഉണ്ടായ തീപിടിത്തം കാബ്ദ്, അൽ-ഇസ്തിഖ്‌ലാൽ എന്നിവിടങ്ങളിലെ അഗ്നിശമന സേനാ വിഭാഗം നിയന്ത്രണവിധേയമാക്കി. ഒരു മരപ്പണി ശാലയായി ഉപയോഗിച്ചിരുന്ന കാലിത്തൊഴുത്തിലാണ് തീപിടിത്തം ഉണ്ടായത്. അഗ്നിശമന സേനാ വിഭാഗം വേഗത്തിൽ സ്ഥലത്തെത്തി തീ അണച്ച് സ്ഥിതിഗതികൾ നിയന്ത്രണത്തിലാക്കി. തീപിടിത്തത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു.

Related News