സെപ്റ്റംബർ നാലിന് പൊതു അവധി; സിവിൽ സർവീസ് ബ്യൂറോ

  • 25/08/2025



കുവൈത്ത് സിറ്റി: നബിദിനത്തോടനുബന്ധിച്ച് കുവൈത്തിൽ സെപ്റ്റംബർ 4 വ്യാഴാഴ്ച പൊതു അവധിയായിരിക്കുമെന്ന് സിവിൽ സർവീസ് ബ്യൂറോ അറിയിച്ചു. ഇത് സംബന്ധിച്ച സർക്കുലർ സിവിൽ സർവീസ് ബ്യൂറോ പുറത്തിറക്കി. എല്ലാ മന്ത്രാലയങ്ങൾക്കും സർക്കാർ ഏജൻസികൾക്കും പൊതു സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും. സെപ്റ്റംബർ 7 ഞായറാഴ്ച ഔദ്യോഗിക പ്രവർത്തനങ്ങൾ പുനരാരംഭിക്കുമെന്ന് സിവിൽ സർവീസ് ബ്യൂറോ തങ്ങളുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ അറിയിച്ചു. പൊതുതാത്പര്യം കണക്കിലെടുത്ത്, പ്രത്യേക സ്വഭാവമുള്ള സ്ഥാപനങ്ങളുടെ അവധി ദിനങ്ങൾ അതത് അധികാരികൾക്ക് നിശ്ചയിക്കാമെന്നും പ്രസ്താവനയിൽ പറയുന്നു.

Related News