സൈനിക വ്യോമതാവളം മിസൈൽ ആക്രമണത്തിന് വിധേയമായെന്ന വാർത്ത നിഷേധിച്ച് കുവൈറ്റ് ആർമി

  • 23/06/2025


കുവൈറ്റ് സിറ്റി : കുവൈത്തിന്റെ  ഒരു സൈനിക വ്യോമതാവളം മിസൈൽ ആക്രമണത്തിന് വിധേയമായതായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന റിപ്പോർട്ടുകൾ കുവൈറ്റ് ആർമി ജനറൽ സ്റ്റാഫ് നിഷേധിച്ചു, കുവൈറ്റിന്റെ പ്രാദേശിക പരമാധികാരത്തിന്റെ സമഗ്രതയും ഏതെങ്കിലും ലംഘനത്തിൽ നിന്നോ ആക്രമണത്തിൽ നിന്നോ പൗരന്മാരെ സംരക്ഷിക്കുന്നതായും സ്ഥിരീകരിക്കുന്നു.

വാർത്തകൾ പ്രചരിപ്പിക്കുന്നതിൽ കൃത്യത പുലർത്താനും കിംവദന്തികളിലും തെറ്റായ വിവരങ്ങളിലും വഞ്ചിതരാകരുതെന്നും ഔദ്യോഗികവും അംഗീകൃതവുമായ ഉറവിടങ്ങളിൽ നിന്ന് വിവരങ്ങൾ ശേഖരിക്കാൻ സൈന്യത്തിന്റെ ജനറൽ സ്റ്റാഫ് പൗരന്മാരോടും പ്രവാസികളോടും ആവശ്യപ്പെട്ടു.

Related News