വയനാട്ടില്‍ നിന്നുള്ള ആദ്യ സിപിഎം മന്ത്രിയാണ് ഒ ആർ കേളു. ആദിവാസി ഗോത്ര വിഭാഗമായ കുറിച്യ സമുദായത്തില്‍പ്പെട്ടയാളാണ് 53 കാരനായ കേളു. ആദിവാസി വിഭാഗത്തില്‍ നിന്നും സിപിഎം മന്ത്രിയാക്കുന്ന ആദ്യ നേതാവാണ്. കുറിച്യ വിഭാഗത്തില്‍ നിന്നും സംസ്ഥാന സർക്കാരില്‍ ഇടംനേടുന്ന രണ്ടാമത്തെയാള്‍ കൂടിയാണ് കേളു. പട്ടിക വര്‍ഗത്തില്‍ നിന്നും സിപിഎം സംസ്ഥാന സമിതിയില്‍ ഇടംനേടുന്ന ആദ്യ നേതാവു കൂടിയാണ് ഒ ആര്‍ കേളു.
തുടർച്ചയായി 10 വർഷം തിരുനെല്ലി പഞ്ചായത്ത് പ്രസിഡന്റായിരുന്നു. 5 വർഷം തിരുനെല്ലി പഞ്ചായത്ത് അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് അംഗം ആയിരിക്കെയാണ് നിയമസഭയിലേക്ക് മത്സരിക്കുന്നത്. 2016 ല്‍ പി കെ ജയലക്ഷ്മിക്കെതിരെ മാനന്തവാടിയില്‍ അട്ടിമറി വിജയം നേടി. 2021 ല്‍ ഭൂരിപക്ഷം മൂന്നിരട്ടിയാക്കിയാണ് വിജയിച്ചത്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?