സിക്സ്ത് റിംഗ് റോഡിൽ വാഹനാപകടം; രണ്ട് മരണം, നാല് പേർക്ക് പരിക്ക്

  • 12/09/2025


കുവൈത്ത് സിറ്റി: വ്യാഴാഴ്ച വൈകുന്നേരം ആറാം റിംഗ് റോഡിൽ വാഹനാപകടം. കാറുകൾ കൂട്ടിയിടിക്കുകയും മറിയുകയും ചെയ്ത അപകടത്തിൽ രണ്ട് പേർ മരിച്ചു, നാല് പേർക്ക് പരിക്കേറ്റു. ഇസ്തിഖ്ലാൽ സെന്റർ ഫയർ ബ്രിഗേഡ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.

അപകടത്തെക്കുറിച്ച് വിവരം ലഭിച്ച ഉടൻ തന്നെ അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി. അപകടത്തിൽപ്പെട്ടവരെ പുറത്തെടുക്കുകയും പ്രഥമശുശ്രൂഷ നൽകുകയും ചെയ്തു. തുടർന്ന്, പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. സംഭവവുമായി ബന്ധപ്പെട്ട കേസുകൾ തുടർ നടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.

Related News