മയക്കുമരുന്ന് ഉപയോഗിച്ചതിനും കഞ്ചാവ് ചെടി നട്ടതിനും കുവൈത്തിൽ ഉദ്യോഗസ്ഥൻ അറസ്റ്റിൽ

  • 12/09/2025


കുവൈത്ത് സിറ്റി: മയക്കുമരുന്ന് ഉപയോഗിക്കുകയും കഞ്ചാവ് ചെടികൾ നട്ടു വളർത്തുകയും ചെയ്ത കുറ്റത്തിന് ഒരു ഉദ്യോഗസ്ഥനെ മയക്കുമരുന്ന് നിയന്ത്രണ വിഭാഗം അറസ്റ്റ് ചെയ്തു. പബ്ലിക് പ്രോസിക്യൂഷൻ്റെ വാറണ്ടിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

മുബാറക് അൽ കബീർ ഗവർണറേറ്റിലെ ഇദ്ദേഹത്തിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ കഞ്ചാവ് ചെടികളും ഉപയോഗിക്കാൻ പാകത്തിന് തയ്യാറാക്കിയ മറ്റ് ചില മയക്കുമരുന്നുകളും കണ്ടെടുത്തതായി സുരക്ഷാ വൃത്തങ്ങൾ പറഞ്ഞു.

അറസ്റ്റ് ചെയ്ത പ്രതിയെ കൂടുതൽ നിയമനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി. ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ ശക്തമായ നടപടികൾ തുടരുമെന്ന് അധികൃതർ അറിയിച്ചു.

Related News