കുവൈറ്റ്‌ കേരള പ്രവാസി അസോസിയേഷൻ മെഗാ പ്രോഗ്രാമിന്റെ ഫ്‌ളൈർ പ്രകാശനം ചെയ്തു

  • 07/08/2022


കുവൈറ്റ്‌ സിറ്റി : കുവൈറ്റ്‌ കേരള പ്രവാസി അസോസിയേഷൻ (KKPA ) വാർഷിക ആഘോഷത്തിന്റെ ഭാഗമായി നടത്തുന്ന മെഗാപ്രോഗ്രാമിന്റെ ഫ്ലയറിന്റെയും റാഫിൾ കൂപ്പണിന്റെയും പ്രകാശനം നടന്നു. ഫർവാനിയ ബദർ അൽസമാ ഹാളിൽ നടന്ന ചടങ്ങിൽ ഫ്‌ളൈർ പ്രകാശനം ബദർ അൽ സമാ പൊളി ക്ലിനിക് മാനേജർ ശ്രീ അബ്ദുൾ റസാക്കും റാഫിൾ കൂപ്പൺ പ്രകാശനം അൽ മുല്ല എക്സ്ചേഞ്ച് മാർക്കറ്റിംഗ് മാനേജർ കരീം മുഹമ്മദും നിർവഹിച്ചു.


ഒക്ടോബർ 14 ന് നാട്ടിൽ നിന്നുള്ള കലാകാരന്മാരെ ഉൾപ്പെടുത്തി അബ്ബാസിയ സെൻട്രൽ സ്കൂളിൽ വെച്ചാണ് പ്രോഗ്രാം നടക്കുന്നത്. മികച്ച ജീവകാരുണ്യ പ്രവർത്തനത്തിനുള്ള അവാർഡ് മാവേലിക്കര കല്ലിമേൽ ദയാഭാവൻ ഡയറക്ടർ ഫാദർ പി കെ വര്ഗീസിന് പ്രോഗ്രാമിൽ സമ്മാനിക്കും.

പ്രസിഡന്റ്‌ സക്കീർ പുത്തെൻ പാലത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി സുശീല കണ്ണൂർ സ്വാഗതം പറഞ്ഞു. രക്ഷാധികാരി തോമസ് പള്ളിക്കൽ, ജനറൽ കോർഡിനേറ്റർ നൈനാൻ ജോൺ എന്നിവർ പ്രോഗ്രാമിനെ പറ്റി വിശദീകരിച്ചു സംസാരിച്ചു.

പ്രോഗ്രാം കൺവീനർ മാരായ വിനു സരസമ്മ, അബ്ദുൾ കരീം, സജീവൻ കുന്നുമ്മൽ,സെക്രട്ടറി വനജ രാജൻ, പ്രീത ഹരി, മേഘ, ജയ, മിനി, നസീർ, ശ്രീജിത്ത്‌,ബൈജുലാൽ, കിരൺ, പ്രേംരാജ്, ഷാജിത,എന്നിവർ ചടങ്ങിന് നേതിർത്വം കൊടുത്തു.
ട്രെഷരാർ സജീവ് കുന്നത്തു നന്ദി രേഖപ്പെടുത്തി

Related News