കെന്‍റക്കിയിലെ പ്രളയത്തിൽ മരണം 25 ആയി ഉയര്‍ന്നു

  • 31/07/2022



വാഷിംഗ്ടണ്‍: അമേരിക്കന്‍ നഗരമായ കെന്‍റക്കിയിലെ പ്രളയത്തിൽ മരണം 25 ആയി ഉയര്‍ന്നു. കിഴക്കൻ കെന്റക്കിയിലെ അപ്പലാച്ചിയ മേഖലയിലാണ് രണ്ട് പതിറ്റാണ്ടിനിടയിലെ ഏറ്റവും ശക്തമായ വെള്ളപ്പൊക്കം ഉണ്ടായത്. മരണസംഖ്യ ഉയർന്നേക്കാമെന്നും, നിരവധി പേരെ കാണാതായെന്നും കെന്റക്കി ഗവർണർ ആൻഡി ബേഷ്യർ വ്യക്തമാക്കി. 

മരിച്ചവരില്‍ ആറ് കുട്ടികളുമുണ്ട്. ഇതില്‍ നാല് പേര്‍ സഹോദരങ്ങളാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആംബര്‍ സ്മിത്ത്, റിലെ നോബിള്‍ ദമ്പതികളുടെ മക്കളാണ് മരണപ്പെട്ട നാല് കുട്ടികള്‍. അതിരൂക്ഷ വെള്ളപ്പൊക്കമാണ് കെന്‍റക്കിയില്‍. പ്രളയത്തെ വൻ ദുരന്തമായി പ്രഖ്യാപിച്ച പ്രസിഡന്റ് ജോ ബൈഡൻ രക്ഷാ പ്രവർത്തനത്തിന് എല്ലാ സജ്ജീകരണവും ഒരുക്കാൻ ഉത്തരവിട്ടു. 

കലാവസ്ഥാ വ്യതിയാനമാണ് കനത്ത മഴക്ക് കാരണമെന്നാണ് വിദഗ്ധർ പറയുന്നത്. പ്രദേശത്ത് മഴ കൂടുതല്‍ കനത്തതോടെ വീടുകളും റോഡുകളും മുങ്ങിയ സ്ഥിതിയിലാണ്. രക്ഷാപ്രവര്‍ത്തകര്‍ക്ക് ഇപ്പോഴും എത്തിപ്പെടാനാവാത്ത മേഖലകളുണ്ട് എന്നതും മരണ സംഖ്യ ഉയരുന്നതിന് കാരണമാകും.  

Related News