കേഫാക് സീസൺ 2025-26 സെപ്റ്റംബർ 19 നു തുടക്കം

  • 16/09/2025

കേരള എക്‌സ്‌പാറ്റ് ഫുട്ബോൾ അസോസിയേഷൻ കുവൈറ്റിന്റെ പുതിയ സീസൺ 2025-26, സെപ്റ്റമ്പർ 19 നു വൈകിട്ട് 3 മണിതൊട്ട് ഫഹാഹീൽ സൗക് സബഹ് പബ്ലിക് അതോറിറ്റി ഓഫ് യൂത്ത് ആൻഡ് സ്പോർട്‌സ് സ്റ്റേഡിയയത്തിൽ ആരംഭിക്കും


മലയാളി കുവൈറ്റിലെ പന്തുകളിക്കാർക്കുവേണ്ടി സംഘടിപ്പിക്കുന്ന ഫുട്ബോൾ മേളയിൽ കേഫാകിൽ രജിസ്റ്റർ ചെയ്തിട്ടുള്ള 600 ൽ പരം മലയാളി താരങ്ങൾ കൂടാതെ ഓരോ ക്ലബ്ബിൽ നിന്നും 2 മലയാളി ഇതര കളിക്കാരും ബൂട്ടണിയും. 2025 സെപ്റ്റമ്പർ 19 തൊട്ടു 2026 ജൂൺ ആദ്യവാരം വരെ നീണ്ടു നിൽക്കുന്ന ഫുട്ബോൾ മാമാങ്കത്തിൽ കേരളത്തിൽ അങ്ങോളമുള്ള പ്രമുഖ ക്ലബ്ബുകളിൽ കളിച്ചിട്ടുള്ള കളിക്കാരും, മുൻ സ്റ്റേറ്റ്, മുൻ ദേശീയ കളിക്കാരും ഉൾപ്പെടുന്ന വൻപട തന്നെ അണിനിരക്കുന്നു. കേരളത്തിലെയും പ്രവാസി ഫുട്ബാളിലെയും പ്രശസ്‌ത താരങ്ങളായിരുന്ന വെറ്ററൻസ് കളിക്കാർ അണിനിരക്കുന്ന മാസ്റ്റേഴ്സ് ലീഗും, യുവരക്തങ്ങൾ മാറ്റുരക്കുന്ന സോക്കർ ലീഗുമായാണ് മത്സരങ്ങൾ നടക്കുക

KU

ഇതുകൂടാതെ കേഫാകിലെ പ്രതിനിധി ക്ലബ്ബുകൾ സംഘടിപ്പിക്കുന്ന വ്യത്യസ്‌ത ടൂർണമെന്റുകളും ഇതാദ്യമായി കഫാക് അവതരിപ്പിക്കുന്ന 11 സൈഡ് നോക്ക് ഔട്ട് ടൂർണമെന്റും ഈ സീസണിലെ പ്രത്യേകതയാവും. ഈ സീസണിൽ 9 ഏകദിന 7 എ സൈഡ് മത്സരങ്ങൾ, കൂടാതെ അന്തർജില്ലാ മത്സരങ്ങളും സാധാരണപോലെതന്നെ സംഘടിപ്പിക്കപ്പെടും

എല്ലാ വെള്ളിയാഴ്‌ചകളിലും 3 മണി മുതൽ 10 മണിവരെ ഇരു കാറ്റഗറിയിലുമായ് മത്സരങ്ങൾ നടക്കും. ഈ സീസൺ സെപ്റ്റംബർ 19 നു കുവൈറ്റിലെ മലയാളി ബിസിനസ് പ്രമുഖർ, വിവിധ സംഘടന പ്രതിനിധികൾ, കേഫാക് സ്പോൺസർമാർ തുടങ്ങിയവരുടെ സാന്നിധ്യത്തിൽ മുൻ കുവൈറ്റ് ഇന്റർനാഷണൽ ഫുട്ബോളർമാരായ ശ്രീ ഫഹദ് ഹമ്മൂദ് ഹാദി അൽ റഷീദിയും, ശ്രീ സലേഹ് ഷെയ്ഖും ഉത്ഘാടനം നിർവഹിക്കും

ഉദ്ഘാടന മത്സരത്തിൽ കഴിഞ്ഞ വർഷത്തെ ജേതാക്കളായ കേരള ചലഞ്ചേഴ്‌സ് ശക്തരായ മാക് കുവൈറ്റുമായി ഏറ്റുമുട്ടും. കുവൈറ്റിലെ മുഴുവൻ മലയാളി ഫുട്ബോൾ ആസ്വാദകരെയും കുടുംബസമേതം മത്സരങ്ങൾ കണ്ടാസ്വദിക്കുവാൻ മൈതാനത്തിലേക്കു സ്വാഗതം ചെയ്യുന്നതായി കേഫാക് കേഫാക് ഭാരവാഹികൾ അറിയിച്ചുL

Related News