ആരോഗ്യ മേഖലയിൽ നിർമിത ബുദ്ധി ഉപയോഗിക്കാൻ കുവൈത്ത്; രോഗനിർണ്ണയം കൂടുതൽ വേഗത്തിലാകും

  • 14/09/2025



കുവൈത്ത് സിറ്റി: ലോകമെമ്പാടും നിർമിത ബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) സാങ്കേതിക വിദ്യകൾ വ്യാപകമാകുന്ന സാഹചര്യത്തിൽ, രോഗനിർണ്ണയം, ചികിത്സ, മറ്റ് അനുബന്ധ മേഖലകൾ എന്നിവയിൽ നിർമിത ബുദ്ധി ഉപയോഗിക്കാൻ കുവൈത്ത് ആരോഗ്യ മന്ത്രാലയം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ജീവനക്കാർക്ക് വിപുലമായ പരിശീലനം നൽകിത്തുടങ്ങി. ഏറ്റവും മികച്ച വൈദ്യ, ആരോഗ്യ സേവനങ്ങൾ നൽകുക എന്നതാണ് ഈ നീക്കത്തിലൂടെ മന്ത്രാലയം ലക്ഷ്യമിടുന്നത്.രോഗനിർണ്ണയത്തിന്റെയും രോഗം കണ്ടുപിടിക്കുന്നതിന്റെയും വേഗതയും കൃത്യതയും വർദ്ധിപ്പിക്കാൻ നിർമിത ബുദ്ധി സഹായിക്കും.

ക്ലിനിക്കൽ പരിചരണത്തെ കൂടുതൽ മെച്ചപ്പെടുത്താൻ ഇത് സഹായിക്കും. ആരോഗ്യ ഗവേഷണം, മരുന്ന് വികസനം, ഭരണപരമായ നടപടിക്രമങ്ങൾ എന്നിവയിലും ഈ സാങ്കേതിക വിദ്യ ഉപയോഗിക്കും. റേഡിയോളജി, ശസ്ത്രക്രിയകൾ, ശാസ്ത്രീയ ഗവേഷണം എന്നിവയിൽ നിർമിത ബുദ്ധിയുടെ ഉപയോഗം വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് മന്ത്രാലയം പ്രതീക്ഷിക്കുന്നു.

Related News