ഫഹാഹീലിൽ സംയുക്ത പരിശോധന; 93 വാഹനങ്ങൾ പിടിച്ചെടുത്തു

  • 13/09/2025



കുവൈത്ത് സിറ്റി: ഫഹാഹീൽ ഇൻഡസ്ട്രിയൽ ഏരിയയിൽ ആഭ്യന്തര മന്ത്രാലയം നടത്തിയ പരിശോധനയിൽ 93 ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തി. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത 93 വാഹനങ്ങൾ പിടിച്ചെടുക്കുകയും നാല് താമസ നിയമലംഘകരെ പിടികൂടുകയും ചെയ്തു.

വാണിജ്യ, വ്യവസായ മന്ത്രാലയത്തിന്റെയും കുവൈത്ത് മുനിസിപ്പാലിറ്റിയുടെയും സഹകരണത്തോടെയാണ് ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെൻ്റ് ഈ പരിശോധന നടത്തിയത്. ഈ ക്യാമ്പയിനിൽ ആറ് വാണിജ്യ നിയമലംഘനങ്ങളും റിപ്പോർട്ട് ചെയ്തു. കൂടാതെ, ഉപേക്ഷിക്കപ്പെട്ട 14 വാഹനങ്ങൾ നീക്കം ചെയ്തു.

പൊതു സുരക്ഷ ഉറപ്പാക്കാനും നിയമലംഘനങ്ങൾ തടയാനും ലക്ഷ്യമിട്ടുള്ള സമഗ്ര പദ്ധതിയുടെ ഭാഗമായാണ് ഈ പരിശോധനകൾ നടത്തിയതെന്ന് ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന വർക്ക്‌ഷോപ്പുകൾ, ഗാരേജുകൾ, വാഹനങ്ങൾ എന്നിവയായിരുന്നു പ്രധാന ലക്ഷ്യം. ഇത്തരം പ്രവർത്തനങ്ങൾ എല്ലാ ഗവർണറേറ്റുകളിലും തുടരുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

Related News