വാഹനാപകടം; റോഡ് മുറിച്ചുകടന്ന ബംഗ്ലാദേശ് പൗരൻ മരിച്ചു

  • 13/09/2025



കുവൈത്ത് സിറ്റി: ഫഹഹീൽ എക്സ്പ്രസ് വേയിൽ, മസീലക്ക് സമീപം റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനമിടിച്ച് ഒരു ബംഗ്ലാദേശ് പൗരൻ മരിച്ചു. ബുധനാഴ്ചയാണ് സംഭവം.

ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപ്പറേഷൻസ് യൂണിറ്റിന് അപകടത്തെക്കുറിച്ച് വിവരം ലഭിച്ചതിനെ തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥരും എമർജൻസി മെഡിക്കൽ സംഘവും ഉടൻ തന്നെ സ്ഥലത്തെത്തി. റോഡ് മുറിച്ചു കടക്കുകയായിരുന്ന ഇയാളെ ഒരു കുവൈത്തി യുവതി ഓടിച്ച വാഹനം ഇടിക്കുകയായിരുന്നു. യുവതിക്ക് ഇയാളെ രക്ഷിക്കാൻ സാധിച്ചില്ലെന്നും ഇയാൾ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചുവെന്നും സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു.

മൃതദേഹം ഫോറൻസിക് മെഡിസിൻ ഡിപ്പാർട്ട്‌മെൻ്റിലേക്ക് മാറ്റി. വാഹനം ഓടിച്ച യുവതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. തുടർ നിയമനടപടികൾ സ്വീകരിച്ചു വരികയാണ്.

Related News