പുനർജ്ജനി കുവൈറ്റ് പ്രവാസി അസ്സോസിയേഷൻ " ആരവം 2025 " സംഘടിപ്പിച്ചു

  • 02/09/2025


കുവൈറ്റ്: പുനർജ്ജനി കുവൈറ്റ് പ്രവാസി സംഘടന ഓണത്തെ വരവേറ്റ് കൊണ്ട് കുവൈറ്റിലെ ആദ്യ ഓണം മെഗാപ്രോഗ്രാമിന് തിരികൊളുത്തി, അബ്ബാസിയ സെന്‍ട്രല്‍ സ്കൂൾ വച്ചു സംഘടിപ്പിച്ച മെഗാപോഗ്രം വൻവിജയമായി മാറി... രാവിലെ 10 മണിമുതല്‍ പുനർജ്ജനി അംഗങ്ങളുടെ പ്രോഗ്രാമുകളൊടെ ഓണാഘോഷ പരിപാടികൾക്കു തുടക്കം കുറിച്ചു... പുനർജ്ജനി സംഘടനാ പ്രസിഡന്റ് ശ്രീ. സുല്‍ഫിക്കറിന്റെ അധ്യക്ഷതയില്‍ കൂടിയ പൊതുയോഗത്തില്‍ ജനറല്‍ സെക്കട്ടറി ശ്രീമതി: പ്രസീത സ്വാഗതം ആശംസിച്ചു, യോഗത്തിന്റെ ഉല്‍ഘാടനം Dr. സുസോവന സുജിത്ത് നായര്‍ ( KCCC ) നിർവ്വഹിച്ചു, ശ്രീമതി. Dr. മറിയ ഉമ്മൻ, ശ്രീ. അസീം സൈത്ത് സുലൈമാൻ ( ഷിഫ അൽ ജസീറ മെഡിക്കൽ ഗ്രൂപ്പ് ), ശ്രീ. ആബ്ബാസ് ( എ ആർ വൈ എക്സ്ചേഞ്ച് ), ശ്രീ. മുഹമദ് അലി ( മാംഗോ സൂപ്പർമാർക്കറ്റ് ), ശ്രീ. ഹർഷല്‍ ( മലബാർ ഗോള്‍ഡ് ) ശ്രീമതി. ഫാത്തിമ ഷെറിദ ( കുവൈറ്റ് സാമൂഹിക പ്രവർത്തക ), ശ്രീ. PM നായാര്‍ ( പ്രമുഖ സാമൂഹിക പ്രവർത്തകൻ ), ശ്രീ. മനോജ് പരിമളം ( പ്രശസ്ത സാമൂഹിക പ്രവർത്തകൻ), ശ്രീ. ബാബു ഫ്രാൻസീസ് ( നോർക്ക - ലോക കേരള സഭ പ്രതിനിധി ), ശ്രീ. അബ്ദുള്‍ നാസ്സർ ( പുനർജ്ജനി ഉപദേശക സമിതി അംഗം ), ശ്രീമതി. ദിവ്യ ( വൈസ് പ്രസിഡന്റ് ), ശ്രീ. സാജു ( പ്രോഗ്രാം ജനറല്‍ കൺവീനർ, ശ്രീ. രതീഷ് വർക്കല ( മീഡിയ ), യുണിറ്റ് പ്രസിഡന്റുമാരയ ശ്രീ. ജസ്റ്റിൻ, ജലീല്‍, ബാബു എന്നിവർ ആശംസ അറിയിച്ചു കൊണ്ട് സംസാരിച്ചു, ട്രഷറർ ശ്രീ. വി എ കരീം യോഗത്തിന് നന്ദി രേഖപ്പെടുത്തി.... കുവൈറ്റിലെ നാടൻപ്പാട്ട് സംഘം പൊലിക അവതരിപ്പിച്ച നാടൻപ്പാട്ടും നാട്ടുകലകളും പ്രോഗ്രാമിനു പുതുവർണ്ണങ്ങള്‍ സമ്മാനിച്ചു, സ്വസ്തിക ഡാൻസ് സ്കൂള്‍ ഒരുക്കിയ മോഹിനിയാട്ടവും, കുട്ടികളുടെ സെമി ക്ലാസിക്കല്‍ ഡാൻസും പ്രോഗ്രാമിന് അഴകേകി, നാട്ടിലേയും കുവൈറ്റിലെയും ഗായകരും, ഗായികമാരുമായ ജോബി, ഹൃത്വിക, ധനേഷ്,ആർച്ച ചേർന്ന് ഒരുക്കിയ സംഗീത വിരുന്ന് ഒരു വിസ്മയമായിമാറി ......

Related News