വോയ്സ് കുവൈത്ത് വനിതാവേദി ഓണോത്സവം ഫ്ലയർ പ്രകാശനം ചെയ്തു

  • 02/09/2025


കുവൈത്ത് സിറ്റി: വിശ്വകർമ്മ ഓർഗനൈസേഷൻ ഫോർ ഐഡിയൽ കരിയർ ആൻഡ് എജ്യുക്കേഷൻ ( വോയ്സ് കുവൈത്ത് ) വനിതാവേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന "ഓണോത്സവം - 2025" ന്റെ ഫ്ലയർ പ്രകാശനം ചെയ്തു. 
അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂളിൽ നടന്ന ചടങ്ങിൽ വനിതാവേദി പ്രസിഡന്റ് സരിത രാജൻ അധ്യക്ഷതവഹിച്ചു. 
" ഓണോത്സവം - 2025 " പ്രോഗ്രാം ജനറൽ കൺവീനർ മിനി കൃഷ്ണ വോയ്സ് കുവൈത്ത് ചെയർമാൻ പി.ജി.ബിനുവിന് ഓണോത്സവത്തിന്റെ ഫ്ലയർ നൽകി പ്രകാശനം നിർവ്വഹിച്ചു. 
സെപ്റ്റംബർ 26 ന് വെള്ളിയാഴ്ച അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂൾ ഓഡിറ്റോറിയത്തിലാണ് ഓണോത്സവം നടത്തുന്നത്.
രാവിലെ 9 മണി മുതൽ ആരംഭിക്കുന്ന ഓണോത്സവത്തിൽ അത്തപ്പൂക്കള മത്സരം, മഹാബലി എഴുന്നള്ളത്ത്, പുലിക്കളി, തിരുവാതിരക്കളി, ഓണപ്പാട്ടുകൾ, നൃത്ത നൃത്ത്യങ്ങൾ, ഗാനമേള തുടങ്ങിയ വിവിധയിനം കലാപരിപാടികളും വിഭവ സമൃദ്ധമായ ഓണസദ്യയും ഉണ്ടായിരിക്കും.
വോയ്സ് ചെയർമാൻ പി.ജി.ബിനു, കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് ജോയ് നന്ദനം, കേന്ദ്ര ജനറൽ സെക്രട്ടറി സുജീഷ്.പി.ചന്ദ്രൻ, സാമൂഹിക പ്രവർത്തകൻ പി.എം.നായർ, പുനർജനി കുവൈത്ത് പ്രവാസി അസോസിയേഷൻ ജനറൽ സെക്രട്ടറി പ്രസീത നടുവീട്ടിൽ, കുവൈത്ത് പ്രവാസി അസോസിയേഷൻ ജനറൽ സെക്രട്ടറി വനജ രാജൻ, കെ.കെ.പി.എ വനിതാ ചെയർപേഴ്സൺ സുശീല കണ്ണൂർ, വോയ്സ് ഉപദേശക സമിതി അംഗം സജയൻ വേലപ്പൻ, കേന്ദ്ര കമ്മിറ്റി അംഗം ടി.കെ.റെജി, ഫഹാഹീൽ യൂനിറ്റ് കൺവീനർ നിതിൻ.ജി.മോഹനൻ എന്നിവർ ആശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു. 
വോയ്സ് വനിതാവേദി സെക്രട്ടറി ലത മനോജ് സ്വാഗതവും വനിതാവേദി ട്രഷറർ അനീജ രാജേഷ് നന്ദിയും പറഞ്ഞു.

Related News