“നോർക്കയും പ്രവാസികളും” : ഇന്ററാക്ടീവ് സെഷൻ സംഘടിപ്പിച്ച് നൈറ്റിംഗേൽസ് ഓഫ് കുവൈത്ത്

  • 02/09/2025



കുവൈറ്റ്‌ സിറ്റി: നൈറ്റിംഗേൽസ് ഓഫ് കുവൈത്ത് (NOK) കുടുംബാംഗങ്ങൾക്കായി “നോർക്കയും പ്രവാസികളും” എന്ന വിഷയത്തിൽ ഇന്ററാക്ടീവ് സെഷൻ സംഘടിപ്പിച്ചു. 'നോർക്കയും അതിന്റെ വിവിധ സേവനങ്ങളും ' എന്ന വിഷയത്തിൽ ലോക കേരളസഭാ അംഗവും ഇ -ജാലകം ന്യൂസ്‌ എഡിറ്ററുമായ സത്താർ കുന്നിൽ വിഷയമവതരിപ്പിച്ച് നോർക്ക സേവനങ്ങളെക്കുറിച്ച് സംസാരിച്ച' പ്രവാസി വെൽഫെയർ കുവൈറ്റ് പ്രസിഡൻറ് റഫീഖ് ബാബു പ്രെസൻ്റേഷൻ അവതരിപ്പിച്ചു' NOK സെക്രട്ടറി ടീന സുസൻ തങ്കച്ചൻ സ്വാഗത പ്രസംഗം നടത്തി. തുടർന്ന് NOK പ്രസിഡന്റ് സിജുമോൻ തോമസ് പ്രസിഡൻഷ്യൽ അഡ്രസ് നൽകി. പരിപാടിയിൽ പങ്കെടുത്തവർ അവരുടെ സംശയങ്ങൾ പങ്കുവെച്ച് മറുപടികളും ലഭിച്ചുകൊണ്ടുള്ള ഇന്ററാക്ടീവ് സെഷൻ നടന്നു.

 സൗമ്യ എബ്രഹാം, ഡെന്നി തോംസൺ, സോണിയ തോമസ്, സിറിൽ ബി. മാത്യു , ഡാന്റിസ് തോമസ്, നിതീഷ് നാരായണൻ, സുധീഷ് സുധാകർ, എബി ചാക്കോ, സോബിൻ തോമസ്, ജസ്റ്റിൻ സേവ്യർ, ദീപക് തോമസ്, സോണിയ ജോസ്, ബിന്ദുമോൾ സുഭാഷ്, 
 സീമ ഫ്രാൻസിസ്, ചിന്നപ്പ ദാസ്, ശരത്‌കുമാർ ശശിധരൻ, ക്രിസ്റ്റീന ചോത്തറയിൽ, അനു സിറിൽ, ഹരീഷ് പറക്കോടൻ, താമ്സീത് പടില്ലത്ത് മുഹമ്മദും മറ്റ് NOK അംഗങ്ങളും പരിപാടിയിൽ സംബന്ധിച്ചു.

സെഷൻ വളരെ ഉപകാരപ്രദവും വിവരപ്രദവും ആയിരുന്നു. NOK അംഗങ്ങൾക്ക് ആവശ്യമായ എല്ലാ NORKA ബന്ധപ്പെട്ട സഹായങ്ങളും നൽകുമെന്ന് സത്താർ കുന്നിലും റഫീഖ് ബാബുവും വാഗ്ദാനം ചെയ്തു. നൈറ്റിംഗേൽസ് ഓഫ് കുവൈത്ത് സത്താർ കുന്നിലിനെയും , റഫീഖ് ബാബുവിനെയും പുരസ്‌കാരം നൽകി ആദരിച്ചു .
പരിപാടി ട്രഷറർ ട്രീസ എബ്രഹാമിന്റെ നന്ദിപ്രസംഗത്തോടെ സമാപിച്ചു.

Related News