കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ താപനിലയിൽ അസാധാരണമായ വർദ്ധനവ് ; ഈസ റമദാൻ

  • 12/08/2025


കുവൈറ്റ് സിറ്റി : ലോകത്തിന്റെ പലഭാഗങ്ങളിലും മുൻവർഷങ്ങളിലെ അപേക്ഷിച്ച് ഇത്തവണ വേനൽക്കാലത്ത് താപനിലയിൽ വർധനവ് അനുഭവപ്പെടുന്നുവെന്ന് കാലാവസ്ഥ, പരിസ്ഥിതി പ്രവചന വിദഗ്ധൻ ഈസ റമദാൻ വ്യക്തമാക്കി. കഴിഞ്ഞ പത്തു വർഷങ്ങളിലായി താപനില അസാധാരണമായി ഉയർന്നുവരുന്ന പ്രവണത തുടരുന്നതായും അദ്ദേഹം പറഞ്ഞു.

എക്‌സ് (X) പ്ലാറ്റ്‌ഫോമിലെ പോസ്റ്റിൽ അദ്ദേഹം എഴുതിയത്:
"മധ്യപൂർവദേശത്ത് വ്യാപകമായി ഉയർന്ന ചൂട് അനുഭവപ്പെടുന്നു. ഇറാഖിലെ ബസ്റയിൽ 52.6 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയപ്പോൾ, ഗൾഫ് രാജ്യങ്ങളിലും തുർക്കിയിലും താപനിലയിൽ ഗണ്യമായ ഉയർച്ചയുണ്ടായി. തുർക്കിയിലെ ആദാന മേഖലയിൽ 47 ഡിഗ്രി സെൽഷ്യസിന് മുകളിൽ താപനില രേഖപ്പെടുത്തി."

"ഈ വേനൽക്കാലം വളരെ ചൂടുള്ളതാണെന്നും, കഴിഞ്ഞ പത്തു വർഷങ്ങളിലായി താപനില അസാധാരണമായി ഉയർന്നുവരുന്നതായും" റമദാൻ കൂട്ടിച്ചേർത്തു.

Related News