നമസ്കാരത്തിനിടെ കോഴിക്കോട് സ്വദേശി പള്ളിയിൽ കുഴഞ്ഞുവീണു മരിച്ചു

  • 05/08/2025


കുവൈറ്റ് സിറ്റി : നമസ്കാരത്തിനിടെ കോഴിക്കോട് സ്വദേശി പള്ളിയിൽ കുഴഞ്ഞു വീണു മരിച്ചു, കോഴിക്കോട് നന്തി തിക്കോടി സ്വദേശി ഷബീർ നന്തി (61) ആണ് ഇന്ന് പുലർച്ചെ സാൽമിയ പള്ളിയിൽ ഫജ്ർ ജമാഅത്ത് നമസ്കാരത്തിൽ പങ്കെടുത്തുകൊണ്ടിരിക്കെ കുഴഞ്ഞു വീണു മരിച്ചത്. കുവൈറ്റ്‌ കേരള ഇസ്‌ലാഹി സെന്റർ ഹജ്ജ് ഉംറ സെക്രട്ടറിയായിരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.

Related News