കുവൈത്തിൽ സുരക്ഷാ പരിശോധന; 18 പേർ അറസ്റ്റിൽ

  • 04/08/2025



കുവൈത്ത് സിറ്റി: കുവൈത്തിലെ അഹ്മദി ഗവർണറേറ്റിൽ നടന്ന സുരക്ഷാ പരിശോധനയിൽ 18 പേർ അറസ്റ്റിലായി. വിസ കാലാവധി കഴിഞ്ഞവർ, താമസരേഖാ ലംഘകർ, തൊഴിൽ നിയമ ലംഘകർ എന്നിവരാണ് പിടിയിലായവരിൽ ഉൾപ്പെടുന്നത്. ഒരു ക്രിമിനൽ കേസിൽ പിടികിട്ടാപ്പുള്ളിയായിരുന്ന ഒരാളെയും പിടികൂടിയിട്ടുണ്ട്. ഇയാൾ നാല് വർഷം തടവ് ശിക്ഷ അനുഭവിക്കേണ്ടി വരും.

അഹ്മദി സെക്യൂരിറ്റി ഡയറക്ടറേറ്റും കുവൈത്ത് മുനിസിപ്പാലിറ്റിയും സംയുക്തമായി നടത്തിയ ഈ പരിശോധനയ്ക്ക് മേജർ ജനറൽ ഹമദ് അൽ മുനിഫി (അസിസ്റ്റന്റ് അണ്ടർസെക്രട്ടറി, പബ്ലിക് സെക്യൂരിറ്റി അഫയേഴ്സ്), ബ്രിഗേഡിയർ ജനറൽ ഹുസൈൻ ദഷ്തി (ഡയറക്ടർ ജനറൽ, അഹ്മദി സെക്യൂരിറ്റി ഡയറക്ടറേറ്റ്) എന്നിവർ നേരിട്ട് മേൽനോട്ടം വഹിച്ചു.

തൊഴിൽ നിയമങ്ങൾ ലംഘിച്ച ആറ് പേർ, താമസരേഖാ കാലാവധി കഴിഞ്ഞ നാല് പേർ, തൊഴിലുടമകളിൽ നിന്ന് ഒളിച്ചോടിയതായി റിപ്പോർട്ട് ചെയ്യപ്പെട്ട അഞ്ച് പേർ, സന്ദർശക വിസയുടെ കാലാവധി കഴിഞ്ഞ മൂന്ന് പേർ എന്നിവരാണ് അറസ്റ്റിലായവരിൽ ഉൾപ്പെടുന്നത്. കൂടാതെ, തിരിച്ചറിയൽ രേഖകൾ ഹാജരാക്കാൻ കഴിയാത്ത 12 പേരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Related News