ധര്‍മസ്ഥല കേസ്: എസ്‌ഐടിയിലെ ഉദ്യോഗസ്ഥനെതിരെയുള്ള പരാതി അന്വേഷിക്കും, അഞ്ചാം ദിവസത്തെ തിരച്ചില്‍ തുടങ്ങി

  • 02/08/2025

ധർമ്മസ്ഥല കേസില്‍ എസ്‌ഐടി സംഘത്തിലെ ഉദ്യോഗസ്ഥനായ മഞ്ജുനാഥ ഗൗഡയ്ക്കെതിരെയുള്ള ഗുരുതര ആരോപണത്തില്‍ അന്വേഷണം നടത്തുമെന്ന് എസ്‌ഐടിയിലെ മുതിർന്ന ഉദ്യോഗസ്ഥർ. സാക്ഷിയെ പരാതി പിൻവലിക്കാൻ ഉദ്യോഗസ്ഥൻ നിർബന്ധിച്ചു എന്നാണ് പരാതി. സാക്ഷിയുടെ അഭിഭാഷകരില്‍ ഒരാളാണ് പരാതി നല്‍കിയത്.

സമ്മർദ്ദം മൂലമാണ് താൻ പരാതി നല്‍കിയതെന്ന് സാക്ഷിയെ കൊണ്ട് പറയിച്ചെന്നും ഇത് മൊബൈല്‍ ഫോണില്‍ റെക്കോർഡ് ചെയ്തെന്നും പരാതിയില്‍ പറയുന്നു. സാക്ഷിയെ അറസ്റ്റ് ചെയ്യുമെന്നും ജയിലില്‍ കിടക്കേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയുണ്ട്.

അതേസമയം, ധർമ്മസ്ഥലയില്‍ അഞ്ചാം ദിവസത്തെ തിരച്ചില്‍ തുടങ്ങി. റോഡരികിലെ ഒമ്ബതാമത്തെ പോയിന്റിലാണ് തിരച്ചില്‍ നടക്കുന്നത്. സാക്ഷി ചൂണ്ടിക്കാണിച്ച 9 മുതല്‍ 12 വരെയുള്ള പോയന്‍റുകള്‍ നേത്രാവതി നദിക്കരയിലുള്ള ദേശീയപാതയ്ക്ക് സമീപത്തെ കാട്ടിലാണ്. ധർമസ്ഥലയിലേക്ക് പോകുന്ന ദേശീയപാതയാണിത്. ആറാമത്തെ പോയന്‍റില്‍ നിന്ന് കണ്ടെടുത്ത അസ്ഥിഭാഗങ്ങള്‍ ബെംഗളുരുവിലെ എഫ്‌എസ്‌എല്‍ ലാബിലെത്തിച്ചു. ഇന്നലെ തെരച്ചിലില്‍ ഏഴ്, എട്ട് പോയന്‍റുകളില്‍ ആറടി വരെ താഴ്ചയില്‍ കുഴിച്ച്‌ നോക്കിയെങ്കിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.

Related News