ഗാസയ്ക്ക് കൈത്താങ്ങായി കുവൈത്ത്; ഒരു മണിക്കൂറിനുള്ളിൽ സമാഹരിച്ചത് മില്യൺ ദിനാർ

  • 04/08/2025


കുവൈത്ത് സിറ്റി: ഗാസയിലെ പലസ്തീൻ ജനതയ്ക്ക് സഹായമെത്തിക്കുന്നതിനായുള്ള കുവൈത്തിന്‍റെ ദുരിതാശ്വാസ ക്യാമ്പയിൻ പുരോഗമിക്കുന്നു. രാജ്യത്തെ രാഷ്ട്രീയ നേതൃത്വത്തിന്‍റെ നിർദ്ദേശപ്രകാരം ആരംഭിച്ച ഈ സംരംഭം, പലസ്തീൻ ജനതയോടുള്ള കുവൈത്തിന്‍റെ പിന്തുണയും അടിയന്തിര മാനുഷിക സഹായം നൽകാനുള്ള പ്രതിബദ്ധതയും വ്യക്തമാക്കുന്നു. ഇതുവരെ, "ഗാസ റിലീഫ്: കുവൈത്ത് ബൈ യുവർ സൈഡ്" എന്ന പേരിൽ ആരംഭിച്ച ഈ കാമ്പയിനിലൂടെ 29,000-ത്തോളം ദാതാക്കളിൽ നിന്ന് 1,080,440 കുവൈത്തി ദിനാർ (ഏകദേശം 29 കോടി ഇന്ത്യൻ രൂപ) സമാഹരിച്ചു കഴിഞ്ഞു. 

കുവൈത്തി സമൂഹത്തിൽ ആഴത്തിൽ വേരൂന്നിയ മാനുഷികവും ഐക്യദാർഢ്യപരവുമായ മൂല്യങ്ങളുടെ പ്രതിഫലനമായാണ് ഈ മുന്നേറ്റം വിലയിരുത്തപ്പെടുന്നത്. സോഷ്യൽ അഫയേഴ്‌സ് മന്ത്രാലയത്തിലെ ചാരിറ്റബിൾ സൊസൈറ്റീസ് ആൻഡ് എൻഡോവ്‌മെന്റ്‌സ് വിഭാഗം ആക്ടിംഗ് ഡയറക്ടർ ഇമാൻ അൽ എനേസി ഞായറാഴ്ച രാവിലെയാണ് കാമ്പയിൻ ആരംഭിച്ചതായി പ്രഖ്യാപിച്ചത്. വിദേശകാര്യ മന്ത്രാലയവുമായി ഏകോപിപ്പിച്ചാണ് കാമ്പയിൻ പ്രവർത്തിക്കുന്നതെന്ന് അൽ എനേസി വ്യക്തമാക്കി.

Related News