കുവൈത്തിൽ താപനില കുറയും, ഹ്യൂമിഡിറ്റി കൂടുമെന്ന് മുന്നറിയിപ്പ്

  • 04/08/2025



കുവൈത്ത് സിറ്റി: വാരാന്ത്യത്തിൽ കുവൈത്തിൽ താപനില കുറയാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ വിദഗ്ദ്ധൻ ഈസ റമദാൻ അറിയിച്ചു. ഉയർന്ന ഹ്യൂമിഡിറ്റി താപനില കുറയാൻ കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എക്സ് പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ച കുറിപ്പിലാണ് റമദാൻ ഇക്കാര്യം വ്യക്തമാക്കിയത്. അനുഭവവേദ്യമാകുന്ന താപനില ഇപ്പോഴും ഉയർന്ന നിലയിലായിരിക്കുമെന്നും, വാരാന്ത്യത്തിലും അവധി ദിവസങ്ങളിലും കുവൈത്തിലും അറബിക്കടലിന്റെ തീരങ്ങളിലും ഉയർന്ന ഹ്യൂമിഡിറ്റി അനുഭവപ്പെടുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

Related News