ചത്തീസ്ഗഢില്‍ കന്യാസ്ത്രീകളുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് ഇരിങ്ങാലക്കുട രൂപതയുടെ പള്ളികളില്‍ ഇടയലേഖനം വായിച്ചു. പ്രതിഷേധം തുടരുമെന്നും ജാമ്യം ലഭ്യമായാലും നിയമക്കുരിക്കൂലൂടെ മുന്നോട്ട് പോകേണ്ടി വരുന്ന കന്യാസ്ത്രീകളുടെ അവസ്ഥ പ്രതിഷേധാർഹമാണെന്നും ഇടയലേഖനം പറയുന്നു.'പാർലമെന്റിന് അകത്തും പുറത്തും പ്രതിഷേധം ഉണ്ടായിട്ടും കന്യാസ്ത്രീകളുടെ മോചനത്തില്‍ കേന്ദ്രസർക്കാരോ ഛത്തീസ്ഗഡ് സർക്കാരോ ഇടപെടലുകള്‍ നടത്തിയിട്ടില്ലെന്നത് നിരാശാജനകം.
രാജ്യത്തെ നിയമങ്ങള്‍ക്കും മത സ്വാതന്ത്രത്തിനും എതിരായി വ്യക്തികളെ ഭീഷണിപ്പെടുത്തുന്നതും അന്യായമായി തടവില്‍ വയ്ക്കുന്നതും ആള്‍ക്കൂട്ട വിചാരണ നടത്തുന്നതും എതിർക്കപ്പെടണം. ന്യൂനപക്ഷങ്ങള്‍ക്കെതിരായ അടിച്ചമർത്തലുകളെ മുളയിലെ നിയന്ത്രിക്കണമെന്നും'- ഇടയ ലേഖനത്തില്‍ പരാമര്‍ശമുണ്ട്.കേന്ദ്രസര്‍ക്കാര്‍ ഇടപെട്ടാണ് കന്യാസ്ത്രീകള്‍ക്ക് ജാമ്യം അനുവദിച്ചതെന്ന് സംസ്ഥാനത്തെ ബിജെപി നേതൃത്വം പറയുമ്ബോഴാണ് കേന്ദ്രസര്‍ക്കാറിനെ കുറ്റപ്പെടുത്തി ഇരിങ്ങാലക്കുട രൂപതയുടെ പള്ളികളില്‍ ഇടയലേഖനം വായിച്ചത്.
അതേസമയം ജാമ്യത്തില്‍ പുറത്തിറങ്ങിയ കന്യാസ്ത്രീകളെ കനത്ത സുരക്ഷയില്‍ ദില്ലി രാജറായിലെ മഠത്തില്‍ എത്തിച്ചു. കേസ് റദ്ദാക്കുന്ന ആവശ്യമുന്നയിച്ച് പാർലമെന്റിലും പ്രതിഷേധം ശക്തമാക്കുവാനാണ് പ്രതിപക്ഷ തീരുമാനം. അതിനിടെ ബജറങ് ദള്‍ നേതാവ് ജ്യോതി ശർമ അടക്കമുള്ള നേതാക്കള്‍ക്കെതിരെ കന്യാസ്ത്രീകള്‍ക്കൊപ്പം ഉണ്ടായിരുന്ന പെണ്‍കുട്ടികള്‍ ഇന്ന് ഓണ്‍ലൈനായി ദുർഗ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കും. ഇന്നലെ നാരായണ്‍പൂർ സ്റ്റേഷനില്‍ നല്‍കിയ പരാതി സ്വീകരിച്ചിരുന്നില്ല.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?