വാരാന്ത്യത്തിൽ കുവൈത്തിൽ അതിതീവ്ര ചൂട്; പൊടിക്കാറ്റിനും സാധ്യത

  • 17/07/2025



കുവൈത്ത് സിറ്റി: ഈ വാരാന്ത്യത്തിൽ രാജ്യത്ത് പകൽ സമയത്ത് അതിതീവ്രമായ ചൂടും രാത്രിയിൽ ചൂടുള്ള കാലാവസ്ഥയും അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇന്ത്യൻ മൺസൂൺ ന്യൂനമർദ്ദത്തിന്‍റെ സ്വാധീനത്തിലാണ് രാജ്യമെന്ന് വകുപ്പിന്‍റെ ആക്ടിംഗ് ഡയറക്ടർ ധരാർ അൽ അലി പറഞ്ഞു. ഇത് അതിതീവ്രമായ ചൂടും വരണ്ടതുമായ വായുപ്രവാഹത്തിന് കാരണമാകും. വടക്കു പടിഞ്ഞാറൻ ദിശയിൽ നിന്ന് നേരിയതോ മിതമായതോ ആയ വേഗതയിലുള്ള കാറ്റും അനുഭവപ്പെടും. ഈ കാറ്റ് ഇടയ്ക്കിടെ ശക്തിപ്പെടുകയും, പ്രത്യേകിച്ച് തുറന്ന പ്രദേശങ്ങളിൽ പൊടിക്കാറ്റിന് കാരണമാകുകയും ചെയ്യും. ഇത് ചിലപ്പോൾ കടൽക്ഷോഭത്തിനും ഇടയാക്കിയേക്കാം. വെള്ളിയാഴ്ച പ്രതീക്ഷിക്കുന്ന കൂടിയ താപനില 49 °C കുറഞ്ഞ താപനില 36 °C ആണ്, ശനിയാഴ്ച പ്രതീക്ഷിക്കുന്ന കൂടിയ താപനില 498 °C കുറഞ്ഞ താപനില 34 °C ആണ്.

Related News