കുവൈത്തിൽ ആഭ്യന്തര മന്ത്രാലയത്തിന്റെ കർശന നടപടികൾ; ആയിരക്കണക്കിന് നിയമലംഘകർ പിടിയിൽ

  • 17/07/2025



കുവൈത്ത് സിറ്റി: രാജ്യത്ത് നിയമലംഘനങ്ങൾക്കെതിരെ കടുത്ത നടപടിയുമായി ആഭ്യന്തര മന്ത്രാലയം. 
2025 ജനുവരി 1 മുതൽ ജൂൺ 30 വരെയുള്ള കാലയളവിലെ കണക്കുകൾ ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടു. പിടികിട്ടാപ്പുള്ളികൾ, നിയമലംഘകർ, ഒളിവിൽപ്പോയവർ, മയക്കുമരുന്ന് കേസുകളിലെ പ്രതികൾ, ഗതാഗത നിയമലംഘകർ എന്നിവരുൾപ്പെടെ നിരവധി പേരെ അറസ്റ്റ് ചെയ്തതായി മന്ത്രാലയം അറിയിച്ചു. ലൈസൻസില്ലാത്ത വഴിയോര കച്ചവടക്കാർക്കെതിരായ നടപടികളും ഈ കണക്കുകളിൽ ഉൾപ്പെടുന്നു.

മേജർ ജനറൽ ഹമദ് അൽ മുനിഫിയുടെ നേതൃത്വത്തിൽ ആകെ 1,461 വിദേശികളെയാണ് താമസ, തൊഴിൽ നിയമ ലംഘനങ്ങൾക്ക് അറസ്റ്റ് ചെയ്തത്. ഇതിൽ 730 പേർ തൊഴിൽ നിയമ ലംഘകരും 731 പേർ ഒളിവിൽപ്പോയവരുമാണ്. റിപ്പോർട്ട് പ്രകാരം, രാജ്യത്തുടനീളം സുരക്ഷാ സേന 1,276 ചെക്ക്‌പോസ്റ്റുകൾ സ്ഥാപിച്ചു. ക്രിമിനൽ കേസുകളിൽ പിടികിട്ടാപ്പുള്ളികളായ 123 പേർ പിടിയിലായി. തിരിച്ചറിയൽ രേഖകളില്ലാത്ത 456 പേരെയും അറസ്റ്റ് ചെയ്തു.

Related News