രാജ്യത്ത് ഉഷ്ണതരംഗം രൂക്ഷം, ശനിയാഴ്ചവരെ തുടരും : അൽ-റാബിയയിൽ 51 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തി

  • 16/07/2025



കുവൈത്ത് സിറ്റി: രാജ്യത്ത് രേഖപ്പെടുത്തിയതിൽ വെച്ച് ഏറ്റവും ഉയർന്ന താപനില ഇന്നലെ അൽ റാബിയയിൽ 51 ഡിഗ്രി സെൽഷ്യസ് ആയിരുന്നെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. ജഹ്റ, അബ്ദലി, കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം എന്നിവിടങ്ങളിലും 50 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തി.ഇന്ത്യൻ മൺസൂൺ ന്യൂനമർദ്ദത്തിന്റെ സ്വാധീനം മൂലമാണ് ഈ അമിത ചൂടെന്ന് വകുപ്പ് ആക്ടിംഗ് ഡയറക്ടർ ധരാർ അൽ അലി പറഞ്ഞു. ഇത് ചുട്ടുപൊള്ളുന്ന വരണ്ട കാറ്റും നേരിയ തോതിലുള്ള വടക്ക്-പടിഞ്ഞാറൻ കാറ്റും കൊണ്ടുവരുന്നു. തീരപ്രദേശങ്ങളിൽ കാറ്റിന്റെ ദിശയിൽ മാറ്റങ്ങൾ വരാനും സാധ്യതയുണ്ട്.

രാജ്യത്ത് പകൽ സമയങ്ങളിൽ അതികഠിനമായ ചൂടും രാത്രികളിൽ ചൂടോടുകൂടിയ കാലാവസ്ഥയും തുടരും. തീരപ്രദേശങ്ങളിൽ ഈർപ്പം വർദ്ധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ, വെള്ളിയാഴ്ച മുതൽ ഈർപ്പത്തിന്റെ അളവ് കുറയാൻ സാധ്യതയുണ്ട്. ചില പ്രദേശങ്ങളിൽ പരമാവധി താപനില 50°C-നും 52°C-നും ഇടയിൽ എത്താൻ സാധ്യതയുണ്ടെന്നും ശനിയാഴ്ച വരെ ഈ കഠിനമായ ചൂട് തുടരുമെന്നും കാലാവസ്ഥാ നിരീക്ഷണ വകുപ്പ് പ്രവചിക്കുന്നു.

Related News