കുവൈത്ത്–ഇന്ത്യ ധാരണാപത്രം: സാമ്പത്തിക കുറ്റകൃത്യങ്ങൾക്കെതിരെ ശക്തമായ സഹകരണം

  • 10/07/2025


കുവൈറ്റ് സിറ്റി : കുവൈത്തിലെ ഫിനാൻഷ്യൽ ഇന്റലിജൻസ് യൂണിറ്റും ഇന്ത്യയുടെ ആന്റി മണി ലോണ്ടറിംഗ് ഡയറക്ടറേറ്റും തമ്മിൽ സാമ്പത്തിക കുറ്റകൃത്യങ്ങൾക്കും തീവ്രവാദ ഫണ്ടിംഗിനുമെതിരായ പ്രവർത്തനങ്ങൾ ശക്തമാക്കാൻ ധാരണാപത്രത്തിൽ ഒപ്പുവച്ചു.

അന്താരാഷ്ട്ര സഹകരണം വർദ്ധിപ്പിക്കുകയും വിവര കൈമാറ്റം കാര്യക്ഷമമാക്കുകയും ചെയ്യുകയാണ് ഈ കരാറിന്റെ പ്രധാന ലക്ഷ്യം. ആഗോള സാമ്പത്തിക വാച്ച്‌ഡോഗ് സംഘടനയായ എഗ്‌മോണ്ട് ഗ്രൂപ്പ് യോഗത്തിന് ശേഷം ഒപ്പുവച്ച കരാർ, നിയമവിരുദ്ധ സാമ്പത്തിക പ്രവർത്തനങ്ങൾ തടയാനുള്ള അത്യന്താപേക്ഷിതമായ ഒരുപടി എന്ന നിലയിൽ കണക്കാക്കപ്പെടുന്നു.

ഈ തീരുമാനത്തെ കുറിച്ച് കുവൈറ്റ് ഫിനാൻഷ്യൽ ഇന്റലിജൻസ് യൂണിറ്റ് മേധാവി ഹമദ് അൽ-മെക്രദ് പറഞ്ഞു: "വിവര വിനിമയത്തിന്റെ നിലവാരം ഉയർത്തിയും സാങ്കേതിക ശേഷികൾ മെച്ചപ്പെടുത്തിയും സാമ്പത്തിക കുറ്റങ്ങൾ തടയാനാണ് നമ്മുടെ ലക്ഷ്യം."
ഇന്ത്യയുമായി സഹകരിച്ച് നിയമവിരുദ്ധ സാമ്പത്തിക പ്രവർത്തനങ്ങൾ തടയുന്നതിന് കുവൈറ്റ് കൂടുതൽ ശ്രമം തുടരുകയാണ്.

Related News