ഷുവൈഖ് പോർട്ടിൽ മന്ത്രവാദസാമഗ്രികൾ പിടികൂടി കസ്റ്റംസ്

  • 10/07/2025



കുവൈത്ത് സിറ്റി: ഫൈലക ദ്വീപ് കസ്റ്റംസ് വിഭാഗത്തിലെ പാസഞ്ചർ ഇൻസ്പെക്ഷൻ ഓഫീസിലെ (ഷുവൈഖ് പോർട്ടിൽ) കസ്റ്റംസ് ഉദ്യോഗസ്ഥർ മന്ത്രവാദവും ആഭിചാരവുമായി ബന്ധപ്പെട്ട നിരവധി സാധനങ്ങൾ പിടികൂടി. രാജ്യത്തേക്ക് വന്ന യാത്രക്കാരിൽ നിന്നാണ് നിരോധിത വസ്തുക്കൾ പിടികൂടിയത്. ശരീഅത്ത് നിയമവും ദേശീയ നിയമനിർമ്മാണവും നിരോധിച്ചിട്ടുള്ള അന്യമായ ആചാരങ്ങളിൽ നിന്ന് സമൂഹത്തെ സംരക്ഷിക്കുന്നതിനുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടി.

ചില ബാഗേജുകൾ പരിശോധിക്കുന്നതിനിടെ സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ജാഗ്രതയും സൂക്ഷ്മ നിരീക്ഷണവുമാണ് ഈ കണ്ടുപിടിത്തത്തിന് വഴിയൊരുക്കിയത്. സൂക്ഷ്മമായി പരിശോധിച്ചപ്പോൾ, തകിടുകൾ, ആചാരപരമായ പേപ്പറുകൾ, മന്ത്രവാദവുമായി ബന്ധപ്പെട്ട വസ്തുക്കൾ എന്നിവ കണ്ടെത്തുകയായിരുന്നു.

ഇത്തരം സാധനങ്ങൾ രാജ്യത്തേക്ക് കൊണ്ടുവരുന്നത് ഗുരുതരമായ നിയമലംഘനമാണെന്നും പൊതു സുരക്ഷയ്ക്കും സാമൂഹിക സ്ഥിതിക്കും ഭീഷണിയാണെന്നും ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ് വ്യക്തമാക്കി. ഇത്തരം നിരോധിത വസ്തുക്കളുടെ പ്രവേശനം തടയുന്നതിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ ഉറച്ചുനിൽക്കുമെന്നും അധികൃതർ ആവർത്തിച്ചു.

Related News