കുവൈത്തിൽ ആദ്യമായി സ്തനാർബുദത്തിന് താക്കോൽദ്വാര ശസ്ത്രക്രിയയിലൂടെ സ്തന പുനർനിർമ്മാണം

  • 09/07/2025



കുവൈത്ത് സിറ്റി: ജാബർ അൽ അഹമ്മദ് ആശുപത്രിയിലെ ഒരു സർജിക്കൽ സംഘം കുവൈറ്റിൽ ആദ്യമായി താക്കോൽദ്വാര ശസ്ത്രക്രിയയിലൂടെ ട്യൂമർ നീക്കം ചെയ്യുകയും സിലിക്കൺ ഇംപ്ലാന്റുകൾ ഉപയോഗിച്ച് സ്തനം പുനർനിർമ്മിക്കുകയും ചെയ്തുകൊണ്ട് ഒരു പുതിയ വൈദ്യശാസ്ത്ര നേട്ടം കൈവരിച്ചു. സ്തനാർബുദവും പുനർനിർമ്മാണ ശസ്ത്രക്രിയയിലും വിദഗ്ദ്ധയായ ഡോ. ദലാൽ അൽ അറാദിയുടെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘമാണ് അന്താരാഷ്ട്ര തലത്തിൽ അംഗീകൃതമായ നൂതന ശസ്ത്രക്രിയാ വിദ്യകൾ ഉപയോഗിച്ച് ഈ ശസ്ത്രക്രിയ നടത്തിയത്. 

ഈ മുന്നേറ്റം കുവൈറ്റിലെ വൈദ്യശാസ്ത്ര മേഖലയ്ക്ക് ഒരു വലിയ മുതൽക്കൂട്ടാണെന്ന് വിലയിരുത്തപ്പെടുന്നു. ഈ നേട്ടത്തിൽ
ജാബർ അൽ അഹമ്മദ് ആശുപത്രിയിലെ സർജറി വിഭാഗം തലവൻ ഡോ. സുലൈമാൻ അൽ-മാസിദി അഭിമാനം പ്രകടിപ്പിച്ചു. ഓങ്കോളജി ശസ്ത്രക്രിയകളിൽ കൈവരിച്ച ഗണ്യമായ പുരോഗതിയുടെ പ്രതിഫലനമാണ് ഈ ശസ്ത്രക്രിയയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

Related News