ഭീകരതയ്ക്കെതിരെയുള്ള നിലപാട് വ്യക്തമാക്കി ഇന്ത്യൻ പ്രതിനിധി സംഘം കുവൈത്തിലേക്ക്

  • 25/05/2025


കുവൈത്ത് സിറ്റി: ഭീകരതയ്ക്കെതിരെയുള്ള നിലപാട് വ്യക്തമാക്കി ഇന്ത്യൻ പ്രതിനിധി സംഘം കുവൈത്തിലേക്ക്. പാർലമെന്റ് അംഗം ബൈജയന്ത് ജയ് പാണ്ടയുടെ നേതൃത്വത്തിൽ, നിലവിലെ പാർലമെന്റ് അംഗങ്ങളും മുൻ കേന്ദ്രമന്ത്രിയും മുൻ വിദേശകാര്യ സെക്രട്ടറിയും ഉൾപ്പെടുന്ന ഇന്ത്യൻ സർവ്വകക്ഷി പ്രതിനിധി സംഘം മെയ് 26 മുതൽ 27 വരെ കുവൈത്ത് സന്ദർശിക്കും. ബൈജയന്ത് ജയ് പാണ്ടയെ കൂടാതെ ലോക്സഭാ എംപി നിഷികാന്ത് ദുബൈ, രാജ്യസഭാ എംപി എസ് ഫാങ്‌നോൺ കോന്യാക്, ദേശീയ വനിതാ കമ്മീഷൻ മുൻ അധ്യക്ഷ രേഖ ശർമ്മ, ലോക്സഭ എംപി അസദുദ്ദീൻ ഒവൈസി, മുൻ കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രി ഗുലാം നബി ആസാദ് തുടങ്ങിയവരും സംഘത്തിലുണ്ട്. പ്രതിനിധി സംഘം കുവൈത്ത് സർക്കാരിലെ ഉന്നതരുമായും, സിവിൽ സൊസൈറ്റിയിലെ പ്രമുഖരുമായും, സ്വാധീനമുള്ള വ്യക്തികളുമായും, മാധ്യമങ്ങളുമായും, ഇന്ത്യൻ പ്രവാസികളുമായും കൂടിക്കാഴ്ച നടത്തും.

Related News