ഹവല്ലിയിൽ പാർക്ക് ചെയ്തിരുന്ന വാഹനത്തിൽ മൃതദേഹം കണ്ടെത്തി

  • 25/05/2025



കുവൈത്ത് സിറ്റി: പാർക്കിംഗ് സ്ഥലത്ത് കിടക്കുന്ന വാഹനത്തില്‍ മൃതദേഹം കണ്ടെത്തി. ഹവല്ലി ഗവർണറേറ്റിലാണ് സംഭവം. വിവരം ലഭിച്ചയുടൻ പോലീസ് പട്രോൾ സംഘങ്ങളും ഹവല്ലി സുരക്ഷാ ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. ഫോറൻസിക് തെളിവ് ഉദ്യോഗസ്ഥരെയും ഒരു ഫോറൻസിക് ഡോക്ടറെയും വിളിച്ചുവരുത്തി. പ്രാഥമിക പരിശോധനയിൽ മരണം ദുരൂഹതയുണ്ടെന്നും മൃതദേഹം മുപ്പതുകളിലുള്ള ഒരു ഈജിപ്ഷ്യൻ പ്രവാസിയുടേതാണെന്നും കണ്ടെത്തി. അതേസമയം, കബ്‍ദ് പ്രദേശത്തെ താൻ ജോലി ചെയ്യുന്ന തബേലയിൽ വെച്ച് ഒരു ഏഷ്യൻ പ്രവാസി കീടനാശിനി കഴിച്ച് ആത്മഹത്യ ചെയ്തു. ഫോറൻസിക് ഉദ്യോഗസ്ഥർ മൃതദേഹം നീക്കം ചെയ്യുകയും ഫോറൻസിക് മെഡിസിൻ വിഭാഗത്തിലേക്ക് മാറ്റുകയും ചെയ്തു.

Related News