നിയമലംഘകരായ 1,084 പേരെ കുവൈത്തിൽ നിന്ന് നാടുകടത്തി

  • 23/05/2025



കുവൈത്ത് സിറ്റി: രാജ്യത്തുടനീളമുള്ള ഗവർണറേറ്റുകളിൽ തീവ്രമായ പരിശോധനാ കാമ്പയിനുകൾ തുടർന്ന് അധികൃതർ. റെസിഡൻസ് അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻസ് ജനറൽ ഡിപ്പാർട്ട്‌മെൻ്റ്, നിയമലംഘകരെ പിടികൂടുന്നതിനായി പബ്ലിക് അതോറിറ്റി ഫോർ മാൻപവർ, കുവൈത്ത് മുനിസിപ്പാലിറ്റി, കുവൈത്ത് ഫയർഫോഴ്സ് എന്നിവയുമായി സഹകരിച്ച് പരിശോധനകൾ നടത്തിയത്. പ്രത്യേകിച്ച് വ്യാവസായിക മേഖലകളിൽ (ഷുവൈഖ് ഇൻഡസ്ട്രിയൽ, അംഘര, നായിം സ്ക്രാപ്പ്), മെയ് 11 നും 18 നും ഇടയിൽ താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ച 823 പേരെ പിടികൂടി. 

പരിശോധനാ പര്യടനങ്ങൾ നിരവധി നിയമലംഘന സൈറ്റുകളിലും സ്ഥാപനങ്ങളിലും നടന്നു. ഇതിന്റെ ഫലമായി നിയമലംഘകരെ തിരിച്ചറിയുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. പബ്ലിക് അതോറിറ്റി ഫോർ മാൻപവറിന്റെ ഷെൽട്ടറുകളുമായി ഏകോപിപ്പിച്ച് ഇവർക്കെതിരെ നിയമനടപടി സ്വീകരിച്ചു. ഇതേ കാലയളവിൽ, താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ച 1,084 പേരെ ആവശ്യമായ നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം ഡിപോർട്ടേഷൻ ആൻഡ് ഡിറ്റൻഷൻ അഫയേഴ്സ് ഡിപ്പാർട്ട്‌മെൻ്റുമായി സഹകരിച്ച് രാജ്യത്ത് നിന്ന് നാടുകടത്തി.

Related News