കുവൈത്തിലെ ഉപഭോക്തൃ വില സൂചികയിൽ 2.25 ശതമാനം വർധന, ഭക്ഷ്യവസ്തുക്കൾക്ക് 4.61% വിലക്കയറ്റം

  • 21/05/2025



കുവൈത്ത് സിറ്റി: രാജ്യത്ത് ഉപഭോക്തൃ വില സൂചിക (സിപിഐ) മുൻവർഷത്തെ അപേക്ഷിച്ച് 2025 ഏപ്രിലിൽ 2.25 ശതമാനം വർദ്ധിച്ചതായി സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ അഡ്മിനിസ്ട്രേഷൻ റിപ്പോർട്ട്. ഇത് നിരവധി പ്രധാന മേഖലകളിലെ വില വർദ്ധനവിനെയാണ് സൂചിപ്പിക്കുന്നത്. മാർച്ചുമായി താരതമ്യം ചെയ്യുമ്പോൾ ഏപ്രിലിൽ പ്രതിമാസ പണപ്പെരുപ്പ നിരക്ക് 0.15 ശതമാനം നേരിയ തോതിൽ വർദ്ധിച്ചതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഭക്ഷ്യം, ആരോഗ്യം, വസ്ത്രം, വിദ്യാഭ്യാസം എന്നിവയിലെ വിലക്കയറ്റമാണ് വാർഷിക വർദ്ധനവിന് പ്രധാന കാരണം. അതേസമയം ഗതാഗത ചെലവുകൾ കുറഞ്ഞു.

ഭക്ഷണ പാനീയങ്ങൾ വിഭാഗത്തിലെ സിപിഐ കഴിഞ്ഞ വർഷം ഇതേ മാസത്തെ അപേക്ഷിച്ച് ഏപ്രിലിൽ 4.61 ശതമാനം ഉയർന്നു. സിഗരറ്റും പുകയിലയും വിഭാഗത്തില്‍ മാറ്റങ്ങൾ ഉണ്ടായിട്ടില്ല. വസ്ത്രം വിഭാഗത്തിലെ വില 4.10 ശതമാനം വർദ്ധിച്ചപ്പോൾ, ഭവന സേവനങ്ങൾ വിഭാഗം 0.74 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി. ഗൃഹോപകരണങ്ങൾ വിഭാഗത്തിൽ 3.46 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി. ആരോഗ്യം മേഖലയിൽ വില 3.79 ശതമാനം വർദ്ധിച്ചു, അതേസമയം ഗതാഗതം വിഭാഗം 2024 ഏപ്രിലിനെ അപേക്ഷിച്ച് 1.05 ശതമാനം കുറവ് രേഖപ്പെടുത്തി.

Related News