മയക്കുമരുന്നുകളും സൈക്കോട്രോപിക് വസ്തുക്കളുമായി നാല് പേർ അസ്റ്റിൽ

  • 19/05/2025



കുവൈത്ത് സിറ്റി: വിവിധ അളവിലുള്ള മയക്കുമരുന്നുകളും സൈക്കോട്രോപിക് വസ്തുക്കളുമായി നാല് ബിദൂനികളെ അറസ്റ്റ് ചെയ്തതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 15,000 ലിറിക്ക ഗുളികകൾ, 100 ഗ്രാം കൊക്കെയ്ൻ, 500 ഗ്രാം രാസവസ്തുക്കൾ, 250 ഗ്രാം കഞ്ചാവ്, 80 സൈക്കോട്രോപിക് ഗുളികകൾ എന്നിവ കണ്ടെടുക്കാൻ കഴിഞ്ഞതായി ആഭ്യന്തര മന്ത്രാലയം വാർത്താക്കുറിപ്പിൽ പറഞ്ഞു. പിടിച്ചെടുത്തവയിൽ ഒരു സെൻസിറ്റീവ് സ്കെയിലും 10,590 കുവൈത്തി ദിനാർ (ഏകദേശം 34,461 ഡോളർ) പണവും ഉൾപ്പെടുന്നു, ഇത് മയക്കുമരുന്ന് കച്ചവടത്തിലൂടെ ലഭിച്ചതാണെന്നാണ് സംശയിക്കുന്നത്. അധികൃതർ ആവശ്യമായ തുടർ നടപടികൾ സ്വീകരിച്ചു.

Related News