ഖൈത്താൻ ബ്രിഡ്ജ് താൽക്കാലികമായി അടച്ചിടും

  • 17/05/2025



കുവൈത്ത് സിറ്റി: ഖൈത്താൻ പാലം താൽക്കാലികമായി അടച്ചിടുമെന്ന് റോഡ്‌സ് ആൻഡ് ലാൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു. ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെൻ്റുമായി സഹകരിച്ച്, കിംഗ് ഫൈസൽ ബിൻ അബ്ദുൽ അസീസ് സ്ട്രീറ്റിൽ (റോഡ് 50) ഷെയ്ഖ് ജാബർ ഹോസ്പിറ്റലിലേക്കുള്ള ഖൈത്താൻ പാലം താൽക്കാലികമായി അടച്ചിടുന്നത്. കൂടാതെ, ഇബ്രാഹിം അൽ-മുസൈൻ സ്ട്രീറ്റിലെ ടണലിന് ശേഷമുള്ള ഭാഗത്തേക്കും അടച്ചിടൽ നീളും..ശനിയാഴ്ച പുലർച്ചെ 12:00 മുതൽ 8 മണിക്കൂർ നേരത്തേക്കാണ് അടച്ചിടൽ. അൽ സിദ്ദിഖ്, അൽ സഹ്‌റാ പ്രദേശങ്ങൾക്കിടയിലുള്ള ഇബ്രാഹിം അൽ-മുസൈൻ സ്ട്രീറ്റിൽ (സ്ട്രീറ്റ് 404) അറ്റകുറ്റപണികൾ നടക്കുന്നതിനാലാണ് അടച്ചിടൽ.

Related News