ബിനേയ്ദ് അൽഘറിൽ ട്രാഫിക്, സുരക്ഷാ പരിശോധന; നിരവധി പേർ അറസ്റ്റിൽ

  • 17/05/2025



കുവൈത്ത് സിറ്റി: ബിനേയ്ദ് അൽഘർ മേഖലയിൽ വിപുലമായ സുരക്ഷാ, ട്രാഫിക് കാമ്പയിൻ നടത്തി അധികൃതർ. ട്രാഫിക് അഫയേഴ്സ് ആൻഡ് ഓപ്പറേഷൻസ് സെക്ടർ, ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ്, ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസ്ക്യൂ പോലീസ്, സെൻട്രൽ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഓപ്പറേഷൻസ് എന്നിവരും വനിതാ പോലീസും ഈ കാമ്പയിനിൽ പങ്കെടുത്തു. ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് പബ്ലിക് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയ പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്. 

കാമ്പയിനിന്റെ ഫലമായി 474 വിവിധ ട്രാഫിക് നിയമലംഘനങ്ങൾ രേഖപ്പെടുത്തി. താമസ, തൊഴിൽ നിയമം ലംഘിച്ചതിന് അഞ്ച് പേരെ അറസ്റ്റ് ചെയ്തു, ക്രിമിനൽ കേസുകളിൽ വാണ്ടഡ് ആയ ഏഴ് പേരെ അറസ്റ്റ് ചെയ്തു, ലൈസൻസ് ഇല്ലാത്തതിന് രണ്ട് പേരെ അറസ്റ്റ് ചെയ്തു, ഒളിവിൽ പോയതിന് രണ്ട് പേരെ അറസ്റ്റ് ചെയ്തു, ജുഡീഷ്യറി ആവശ്യപ്പെട്ട രണ്ട് വാഹനങ്ങൾ പിടിച്ചെടുത്തു, ട്രാഫിക് നിയമലംഘനത്തിന് ഒരു മോട്ടോർസൈക്കിൾ പിടിച്ചെടുത്തു, ക്രിമിനൽ എൻഫോഴ്‌സ്‌മെന്റിന് വാണ്ടഡ് ആയ രണ്ട് പേരെ അറസ്റ്റ് ചെയ്തു, ഒരാളെ ട്രാഫിക് പോലീസിനും റഫർ ചെയ്തു.

Related News