നഴ്സറികളുടെ ലൈസൻസ് ഫീസ് വർദ്ധിപ്പിക്കുന്നത് പരിഗണനയിൽ

  • 14/05/2025



കുവൈത്ത് സിറ്റി: നഴ്സറികളുടെ ലൈസൻസ് ഫീസ് വർദ്ധിപ്പിക്കുന്നത് പരിഗണിച്ച് സാമൂഹിക കാര്യ മന്ത്രാലയം. നിലവിൽ അഞ്ച് വർഷത്തേക്ക് 2,000 ദിനാർ ആണ് ഫീസ് ഈടാക്കുന്നത്. ഇത് പ്രതിവർഷം 1,000 ദിനാർ എന്ന നിരക്കിൽ 5,000 ദിനാറായി വർദ്ധിപ്പിക്കാനാണ് ആലോചന. വരും ദിവസങ്ങളിൽ മന്ത്രാലയം ഈ വർദ്ധനവിന് അംഗീകാരം നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സേവനങ്ങളുടെ ചെലവ് പ്രതിഫലിക്കുന്നതിനായി വില പുനഃപരിശോധിക്കേണ്ടവ ഏതൊക്കെയാണെന്ന് കണ്ടെത്താൻ മന്ത്രാലയം അതിൻ്റെ എല്ലാ സേവനങ്ങളെയും സമഗ്രമായി അവലോകനം ചെയ്യുകയാണെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. മന്ത്രിസഭാ നിർദ്ദേശങ്ങളുടെയും സാമ്പത്തിക കാര്യങ്ങൾക്കായുള്ള മന്ത്രിതല സമിതിയുടെ ശുപാർശകളുടെയും അടിസ്ഥാനത്തിലാണ് ഈ നടപടി. സർക്കാർ ഏജൻസികൾ അവയുടെ സേവനങ്ങളുടെ വിലകൾ അവലോകനം ചെയ്യാൻ ധനകാര്യ മന്ത്രാലയവുമായി ഏകോപിപ്പിക്കണമെന്ന് സമിതി നിർദ്ദേശിച്ചിരുന്നു.

Related News