അൽ നയീം ഏരിയയിലെ ഒരു വാഹന സ്ക്രാപ്പ് യാർഡിൽ തീപിടിത്തം

  • 12/05/2025



കുവൈത്ത് സിറ്റി: കുവൈത്തിലെ സാൽമിയിലെ അൽ നയീം ഏരിയയിലെ ഒരു വാഹന സ്ക്രാപ്പ് യാർഡിൽ തീപിടിത്തം. തിങ്കാളാഴ്ചയാണ് സംഭവം. തീവ്രശ്രമത്തിനൊടുവിൽ അഞ്ച് അഗ്നിശമന സേനാംഗങ്ങൾ തീ നിയന്ത്രണവിധേയമാക്കിയെന്ന് കുവൈത്ത് ഫയർ സർവീസ് ഡയറക്ടറേറ്റ് (KFSD) പ്രസ്താവനയിൽ അറിയിച്ചു. അഗ്നിബാധ ഉടൻ തന്നെ നിയന്ത്രണത്തിൽ കൊണ്ടുവന്നു, ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. തീ പടരുന്നത് തടയുന്നതിലും സ്ഥിതിഗതികൾ പെട്ടെന്ന് നിയന്ത്രിക്കുന്നതിലും അഗ്നിശമന സേനാംഗങ്ങളുടെ ദ്രുതഗതിയിലുള്ള പ്രതികരണത്തെ കെ എഫ് എസ് ഡി അഭിനന്ദിച്ചു

Related News